വള്ളിമാങ്ങ
Template:Speciesbox മുന്തിരി (വിറ്റേസ്സീ - Vitaceae) കുടുംബത്തിലെ Vitoidaceae ഉപകുടുംബത്തിൽപ്പെട്ട ചെടിയാണ് കാടൻമുന്തിരി അഥവാ വള്ളിമാങ്ങ. (ശാസ്ത്രീയനാമം: Ampelocissus latifolia). ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്വദേശിസസ്യമാണ്.[1] മഹാരാഷ്ട്ര, കർണാടകം, കേരളം എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ കണ്ണൂർ, കാസർഗോട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കോട്ടയം ജില്ലകളിൽ കാണപ്പെടുന്നു. നിത്യഹരിത വനങ്ങളിൽ അരുവികൾക്ക് സമീപം വളരുന്നു. [2]
Ampelocissus ജീനസിന്റെ ടൈപ് സ്പീഷീസാണിത്. ഇതിന്റെ ബാസിയോനിം ആയ Vitis latifolia എന്ന പേരിലായിരുന്നു പരിഗണിച്ചു വന്നിരുന്നത്.[3][4] 1824 ഇൽ ആണ് ആദ്യമായി വിവരിക്കപ്പെട്ടത്.[5]
മിനുസമുള്ള തണ്ടുകളുള്ള പടർന്നു കയറുന്ന ചെടി. ഹൃദയാകൃതിയിൽ അറ്റം കൂർത്തതും അരികുകൾ ദന്തുരമായതുമായ ഇലകൾ. ചുവപ്പിനോടടുക്കുന്ന തവിട്ടുനിറത്തിലുള്ള പൂക്കൾ. പാകമാകുമ്പോൾ കറുപ്പു നിറമാകുന്ന കായകൾ(berry) മുന്തിരിക്കുലകളോട് സാമ്യമുള്ള കുലകളിലാണ് കാണപ്പെടുന്നത്. 2-4 കുരുക്കൾ ഓരോ കായയിലും കാണാം. മെയ് മുതൽ ജൂൺ വരെയുള്ള കാലത്താണ് പൂക്കളും കായകളും ഉണ്ടാകുന്നത്. [2]
ചിത്രശാല
- പ്രമാണം:Ampelocissus latifolia (6073508447).jpg
- പ്രമാണം:Katti-bel (Hindi- कट्टी बेल) (2641920298).jpg
- പ്രമാണം:Ampelocissus latifolia 10.jpg
References
Template:Reflist വർഗ്ഗം:ഇന്ത്യയിലെ സസ്യജാലം വർഗ്ഗം:നേപ്പാളിലെ സസ്യജാലം വർഗ്ഗം:നീലിയാർകോട്ടത്തെ സസ്യജാലം വർഗ്ഗം:വിറ്റേസ്സീ
- ↑ Vigne Amer. Vitic. Eur. 8:374. 1884 Template:Cite web
- ↑ 2.0 2.1 Template:Cite web
- ↑ Template:Cite web
- ↑ Script error: No such module "Citation/CS1".
- ↑ Template:Citation page 374