Login Logout

നീലക്കുറിഞ്ഞി

ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടത്തിലെ മലകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana). 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചത്.

കാണപ്പെടുന്ന സ്ഥലങ്ങൾ

നീലഗിരി കുന്നുകൾ, പളനി മലകൾ, ‍മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകൾ എന്നിവിടുങ്ങളിലാണ് കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നത്‌. മൂന്നാറിൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികൾ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂർ, കമ്പക്കല്ല് എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി ധാരാളമുണ്ട്‌. തമിഴ്‌നാട്ടിൽ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം. ഊട്ടിയിൽ മുക്കൂർത്തി ദേശീയോദ്യാനത്തിലെ മുക്കൂർത്തി മലയിലാണ് കുറിഞ്ഞി കാണപ്പെടുന്നത്‌.

പ്രത്യേകത

ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു പ്രദേശത്ത്‌ വ്യാപകമായി പൂത്തു നിൽക്കുന്നത്‌ ഹൃദയാവർജകമായ കാഴ്ചയാണ്. ഹിമാലയത്തിലെ പൂക്കളുടെ താഴ്‌വരയെ അനുസ്മരിപ്പിക്കുന്നതാണ് ഈ കാഴ്ച്ച. പൂത്ത്‌ പത്തു മാസം കഴിയുമ്പോളാണ് ഇവയുടെ വിത്ത്‌ പാകമാകുന്നത്‌.

നീലക്കുറിഞ്ഞി പൂക്കുന്നത്‌ അശുഭകരമാണെന്നാണ് ചില ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം. മറ്റു ചിലർ ഈ പൂക്കൾ മുരുകന് കാഴ്ചയായി അർപിക്കുന്നു. ഈ ചെടിക്കോ പൂവിനോ ഔഷധഗുണമുള്ളതായി കണ്ടെത്തിയിട്ടില്ല. പൂക്കാലം കഴിഞ്ഞ്‌ അൽപനാളുകൾക്കു ശേഷം ഇവയിൽ നിന്ന് മുതുവാന്മാർ തേൻ ശേഖരിക്കാറുണ്ട്‌.

ആദിവാസി വർഗമായ തോടർ പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിൻറെ അടിസ്ഥാനത്തിലാണ്.

പൂക്കാലം

മൂന്നാറിൽ എടുത്ത ചിത്രം

12 വർഷത്തിലൊരിക്കൽ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത്‌ 1838-ലാണ് കണ്ടുപിടിച്ചത്‌. മൂന്നു ജർമൻ ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘം ദശകങ്ങൾക്കുമുമ്പ്‌ കുറിഞ്ഞിയെപ്പറ്റി ഗൗരവമായ പഠനങ്ങൾ നടത്തിയിരുന്നു. പലതവണ മാറ്റിയ ശേഷമാണ് ശാസ്ത്രനാമം സ്ട്രോബിലാന്തസ് കുന്തിയാന (Strobilanthes kunthiana) എന്നു നിശ്ചയിച്ചത്‌. ജർമൻ സംഘാംഗമായിരുന്ന കുന്തിന്റെ(Kunth) പേരിൽ നിന്നാണ് കുന്തിയാന എന്ന പേരു വന്നത്‌.മൂന്നാറിലെ നീലക്കുറിഞ്ഞിയും സമീപ പ്രദേശമായ കാന്തല്ലുരിലെ നീലക്കുറിഞ്ഞിയും തമ്മിൽ വ്യത്യാസമുണ്ട്‌. മൂന്നാറിലേതിനേക്കാൾ ഉയരം കൂടിയ ചെടികളാണ്‌ കാന്തല്ലൂരിൽ കാണുന്നത്‌. കാലാവസ്ഥയിലെ വ്യത്യാസമാണ്‌ ഇതിന്‌ കാരണം.

ടുറിസം

കേരളത്തെയും തമിഴ്‌നാടിനേയും സംബന്ധിച്ച്‌ കുറിഞ്ഞി പൂക്കുന്ന സമയം ടൂറിസം വികസന കാലം കൂടിയാണ്. 2006-ലെ സീസണിൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഒരുദിവസം 3500-നു മേൽ സന്ദർശകർ എത്തിയെന്നാണ് കണക്ക്‌.

സംരക്ഷണം

കേരള വനം വന്യജീവി വകുപ്പ് കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. കുറിഞ്ഞിപ്പൂക്കൾ കൂട്ടമായി നിൽക്കുന്നത്‌ കണ്ട്‌ ആവേശം തോന്നുന്നവർ ചെടി പറിച്ചുകൊണ്ട്‌ പോയ പല സംഭവവും 1994-ലെ സീസണിൽ ഉണ്ടായിരുന്നു. 2006-ൽ, കുറിഞ്ഞി ചെടി പറിക്കുന്നത്‌ ശിക്ഷാർഹമാക്കി.

തിരുവനന്തപുരത്തെ സേവ്‌ കുറിഞ്ഞി കാമ്പയിൻ കൗൺസിൽ പോലുള്ള സംഘടനകൾ കുറിഞ്ഞി സംരക്ഷണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്‌.

ചിത്രശാല

"https://ml.indianmedicinalplants.info/index.php?title=നീലക്കുറിഞ്ഞി&oldid=2628" എന്ന താളിൽനിന്നു ശേഖരിച്ചത്