Login Logout

വെള്ളവാക

ഫലകം:Prettyurl

കരിന്തകര, കാട്ടുവാക, ജലവാക എന്നെല്ലാം അറിയപ്പെടുന്ന വെള്ളവാക മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണുന്ന ഒരു വലിയ മരമാണ്. ഫലകം:ശാനാ. വളരെ വേഗം വളരുന്ന മരം.

ഉപയോഗങ്ങൾ

ഫിലിപ്പൈൻസിൽ ഇതിന്റെ ഇല കറിവയ്ക്കാറുണ്ട്. വറുതിയുടെ നാളുകളിൽ ചിലപ്പോൾ തടിപോലും ഇടിച്ചുപൊടിച്ച് ഭക്ഷിക്കാറുണ്ട്. നല്ലൊരു കാലിത്തീറ്റയാണ്. തടി നല്ല വിറകാണ്. കരിയുണ്ടാക്കാനും ഉപയോഗിക്കാം. നല്ല പേപ്പർ പൾപ്പ് ഉണ്ടാക്കാൻ കൊള്ളാം. ഈട് കുറവാണെങ്കിലും ഫർണിച്ചർ ഉണ്ടാക്കാൻ തടി ഉപയോഗിക്കാം. അളവ് കുറവാണെങ്കിലും ടാനിൻ ലഭിക്കും. തടിയിലെ മുറിവിൽ നിന്നും ഊറിവരുന്ന കറ പല ആവശ്യത്തിനും ഉപയോഗിക്കാറുണ്ട്. വെള്ളവാകയുടെ എല്ലാ ഭാഗങ്ങളും കാൻസറിനെതിരെ ഉപയോഗിക്കാം. പലനാടുകളിലെയും നാട്ടുവൈദ്യങ്ങളിൽ വെള്ളവാക ഉപയോഗിക്കുന്നു. മണ്ണൊലിപ്പിനെതിരെയും തോട്ടവിളകൾക്ക് തണൽ നൽകാനും ഉത്തമമാണ് വെള്ളവാക. പോഷകശേഷി കുറഞ്ഞ മണ്ണിലും വളരും. അലങ്കാരസസ്യമായും നട്ടുവളർത്തുന്നു<ref>http://www.worldagroforestry.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=179</ref>. മണ്ണിൽ നൈട്രജൻ വർദ്ധിപ്പിക്കാൻ വേണ്ടിയും നട്ടുവളർത്താം<ref>http://www.treesforlifeasdf.blogspot.com/gmptsf/albizia-procera.htm</ref>.

മറ്റു ഭാഷകളിലെ പേരുകൾ

White siris, Tall albizia • Hindi: Safed siris • Urdu: Sarapatri sirsi • Assamese: Tantari-asing • Telugu: Tella chinduga • Kannada: Belari • Malayalam: Jalavaka • Marathi: Kinhai (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=വെള്ളവാക&oldid=137" എന്ന താളിൽനിന്നു ശേഖരിച്ചത്