Login Logout

വട്ടക്കാക്കക്കൊടി

ഫലകം:PU ഫലകം:Taxobox ഒരിനം ഔഷധസസ്യമാണ് വട്ടക്കാക്കക്കൊടി.ശാസ്ത്രീയ നാമം wattakaka volubilis എന്നാണ്. ആംഗലേയത്തിൽ sneez wort, sneezing silk, cotton milk plant എന്നും പറയുന്നു. എരുക്കിന്റെ കുടുബത്തിൽപെട്ട ഇതിന്റെ വിത്തുകൾ അപ്പൂപ്പൻ താടികളാണ്.<ref name=vns1>വിസി.ബാലകൃഷ്ണൻ, സസ്യ ജാലകം, കൂട് മാസിക, മാർച്ച്</ref>

കരിനീലക്കടുവ, നീലക്കടുവഎന്നീ ചിത്രശലഭങ്ങളുടെ ലാർവ വട്ടക്കാക്കക്കൊടിയുടെ ഇലകൾ ഭക്ഷിച്ചാണ് വളരുന്നത്.

സവിശേഷതകൾ

  • ഇവയുടെ ഇലകൾ ലഘുപത്രങ്ങളോടുകൂടിയവയും ജാലികാസിരാവിന്യാസത്തോടു കൂടിയവയുമാണ്. കൂർത്ത അഗ്രഭാഗത്തോടു കൂടിയ ഇവയുടെ ഇലകൾ ഏകദേശം 8-15 സെന്റീമീറ്റർ നീളവും 5-8 സെന്റീമീറ്റർ വീതിയുമുണ്ടായിരിക്കും. <ref>ഫലകം:Cite web</ref>
  • പത്രകക്ഷത്തിലാണ് ഇവയുടെ പൂക്കൾ വിന്യസിച്ചിരിക്കുന്നത്. പച്ചനിറത്തോടു കൂടിയ ഇവയുടെ പൂക്കൾ വലിപ്പത്തിൽ ചെറുതും സൗരഭ്യമുള്ളവയുമാണ്. <ref>ഫലകം:Cite web</ref>
  • ഇവയുടെ ഫലങ്ങൾക്ക് 8-15 സെന്റീമീറ്റർ നീളവും 2-6 സെന്റീമീറ്റർ വീതിയുമുണ്ടായിരിക്കും. ഫലങ്ങളുടെ പുറം തൊലി സാമാന്യം കട്ടിയുള്ളതായിരിക്കും.<ref>ഫലകം:Cite web</ref>
  • അപ്പോസൈനേസീ (apocynaceae)കുടുംബത്തിൽപെട്ട ഇവയുടെ വിത്തുകൾ സിൽക്ക് നാരുകളോടു കൂടിയ അപ്പൂപ്പൻതാടികളായിരിക്കും.<ref>ഫലകം:Cite web</ref>

ഔഷധ യോഗ്യ ഭാഗം

ഇല, തണ്ട്, വേര്.<ref name=vns1/>

ഉപയോഗങ്ങൾ

  • നേത്രരോഗങ്ങൾ, ചുമ, പ്രമേഹം, മഞ്ഞപിത്തം, ത്വക്ക് രോഗങ്ങൾ, പാമ്പിൻവിഷമേൽക്കൽ എന്നിവയ്ക്കും രക്തശുദ്ധീകരണത്തിനും ഔഷധമായി ഉപയോഗിക്കുന്നു.<ref>ഫലകം:Cite web</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

"https://ml.indianmedicinalplants.info/index.php?title=വട്ടക്കാക്കക്കൊടി&oldid=1030" എന്ന താളിൽനിന്നു ശേഖരിച്ചത്