Login Logout

ആറ്റുദർഭ

ഫലകം:Prettyurl ഫലകം:വൃത്തിയാക്കേണ്ടവ ഫലകം:Orphan ഫലകം:Taxobox ഗ്രാമിനേ സസ്യകുടുംബത്തില്പെട്ട ഒരിനം പുല്ല്. ശാസ്ത്രനാമം: ഡെസ്മോസ്റ്റാക്കിയ ബൈപിന്നേറ്റ (Desmostachya bipinnata). ആറ്റുതീരങ്ങളിൽ ധാരാളമായി കാണപ്പെടുന്നതിനാലും ദർഭപ്പുല്ലിനോടു സാമ്യമുള്ള ഇലകളുള്ളതിനാലുമാണ് ഇതിന് ആറ്റുദർഭ എന്ന പേരുണ്ടായിട്ടുള്ളത്. ഒന്നു മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ ഏകവർഷികളാണ്. പൂങ്കുലകൾ വെളുത്തനിറത്തോടുകൂടിയതും കുതിരവാലിന്റെ ആകൃതിയുള്ളവയുമാണ്. പൂന്തണ്ടുകൾ നീണ്ടതാണ്. അരികൾ ചെറുതും ചുവന്ന നിറത്തോടുകൂടിയതും ആയിരിക്കും.

ആറ്റുദർഭ് പുരമേയാനും പായുണ്ടാക്കാനും കന്നുകാലികളെ തീറ്റുന്നതിനും ഉപയോഗിക്കപ്പെടുന്നു. ഇതൊരു ഔഷധച്ചെടികൂടിയാണ്. ശ്രമം, ശോഷം, അരോചകം, ആമദോഷം, രക്തപിത്തം തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ശുക്ലവൃദ്ധിക്കും നന്നെന്ന് ആയുർവേദത്തിൽ പറഞ്ഞിരിക്കുന്നു. <ref name=svk>മലയാളം സർ‌വവിഞ്ജാനകോശം Vol III Page - 336; State Institute of Encyclopaedic Publication, TVM.</ref>

അവലംബം

<references/>


പുറം കണ്ണികൾ

വിക്കിസോഴ്സ് : Desmostachya bipinnata ഫലകം:Plant-stuben:Desmostachya bipinnata

"https://ml.indianmedicinalplants.info/index.php?title=ആറ്റുദർഭ&oldid=560" എന്ന താളിൽനിന്നു ശേഖരിച്ചത്