Login Logout

അരയാഞ്ഞിലി

ഫലകം:Prettyurl ഫലകം:Taxobox ഇന്ത്യ, ആഫ്രിക്ക, മലയ, ശ്രീലങ്ക തുടങ്ങിയിടങ്ങളിൽ കാണപ്പെടുന്ന 50 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് അരയാഞ്ഞിലി(Upas Tree).ഫലകം:ശാനാ.<ref>http://www.biotik.org/india/species/a/antitoxi/antitoxi_en.html</ref> ഇന്ത്യയിൽ സഹ്യപർവ്വതപ്രദേശം ഉൾപ്പെടുന്ന ദക്ഷിണഭാരതത്തിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ആരാന്തൽ, ആരാഞ്ഞിലി, നെട്ടാവിൽ, ചിലപ്പേട്ടമരം, കാരാഞ്ഞിലി, മരവുരി, അരയന്നാലി എന്നെല്ലാം പേരുകളുണ്ട്.ഇത് ഏകദേശം എൺപതു മീറ്റർ വരെ ഉയരത്തിൽ വളരുന്നു.ഇന്ത്യയിൽ സഹ്യപർവ്വത പ്രദേശം ഉൾപ്പെടെയുള്ള ദക്ഷിണ ഭാരതത്തിലാണ് കൂടുതലായും ഈ മരം ഉള്ളത്.

ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് 15 സെന്റിമീറ്ററോളം നീളവും 6 സെന്റിമീറ്ററോളം വീതിയുമുണ്ട്. അവ തണ്ടിൽ ഒന്നിടവിട്ട് രണ്ടുനിരകളിലായി കാണുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവ പൂക്കുന്നത്. കായക്ക് ചുവപ്പുനിറമാണ്. വലിയ പൊക്കമുള്ള അരയാഞ്ഞിലിയുടെ മരത്തൊലി കട്ടിക്കൂടിയതാണ്. പരുപരുത്ത ഇതിന്റെ മരത്തൊലിക്ക് 2 സെന്റിമീറ്ററോളം കനമുണ്ട്. തടിയിലെ വെള്ളക്കറയിൽ 'ആന്റിയാരിൻ' എന്ന വിഷമുണ്ട്. മുൻകാലങ്ങളിൽ മലയന്മാർ അമ്പിൽ പുരട്ടുന്ന വിഷമായി അരയാഞ്ഞിലിക്കറ ഉപയോഗിച്ചിരുന്നുഫലകം:തെളിവ്. വെള്ളനിറമുള്ള തടിയ്ക്ക് ഈടും ഉറപ്പും കുറവാണ്.

അരയാഞ്ഞിലിയുടെ രേഖാചിത്രം

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Wikiquote ഫലകം:WS ഫലകം:CC

ഫലകം:Plant-stub ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=അരയാഞ്ഞിലി&oldid=1606" എന്ന താളിൽനിന്നു ശേഖരിച്ചത്