Login Logout

വൻതുടലി

ഫലകം:Prettyurl ഫലകം:For ഫലകം:Taxobox

ഏഷ്യയിലും ആസ്ത്രേലിയയിലും കാണപ്പെടുന്ന പുഷ്പിക്കുന്ന സസ്യമാണ് വൻതുടലി.ഫലകം:ശാനാ Jackal Jujube, Small-fruited Jujube, Wild Jujube എന്നെല്ലാം അറിയപ്പെടുന്നു. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുള്ള ചെറിയ വള്ളിച്ചെടിപോലെ ഒരു സസ്യമാണിത്. കായ ഭക്ഷ്യയോഗ്യമാണ്. ഇന്ത്യയിൽ ആയുർവേദമരുന്നിൽ വളരെ പ്രസിദ്ധമാണിത്. കൊങ്കണി ആൾക്കാർ ഇല ചവയ്ക്കാനും മുറിവു കെട്ടാൻ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇല ചവയ്ക്കുന്നത് ഉമിനീരുണ്ടാവാൻ നല്ലതാണ്<ref>http://opendata.keystone-foundation.org/ziziphus-oenoplia-l-miller</ref>. മ്യാന്മറിലും ഇതു മരുന്നായി ഉപയോഗിക്കുന്നു. വരയൻ കോമാളി ലാർവയുടെ പ്രധാന ഭക്ഷണസസ്യം വൻതുടലി ആണ്. മലബാർ മിന്നൻ ശലഭത്തിന്റെ പുഴുവിനെ കണ്ടെത്തിയത് ഈ സസ്യത്തിലാണ്. കാട്ടിലും നാട്ടിലും ഉപദ്രവകാരിയായ കളയാണ്. അതിർത്തിയിൽ വേലിക്കായി ഉപയോഗിക്കുന്നു. തെക്കൻ കർണാടകത്തിലെ ബിള്ളവ വർഗ്ഗക്കാർ ഭൂതബാധ ഒഴിപ്പിക്കാൻ ഇതിന്റെ കൊമ്പ് ഉപയോഗിക്കുന്നു. ദുർമരണം, ദുർനാളിൽ മരണം ഇവ സംഭവിച്ചാൽ പിറ്റെ ദിവസം മഞ്ഞ്ല്വെള്ളം തളിച്ച് വൻതുടലിക്കമ്പുകൊണ്ട് വീട് ആകെ അടിക്കും.

ഇതും കാണുക

ചിത്രശാല

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=വൻതുടലി&oldid=3402" എന്ന താളിൽനിന്നു ശേഖരിച്ചത്