Login Logout

വയൽച്ചുള്ളി

ഫലകം:Prettyurl ഫലകം:Automatic taxobox കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടു‌‌വക്കിലുമൊക്കെ സുലഭമായി കണ്ടുവരുന്ന ഒരു ഏകവർഷസസ്യമാണ്‌ വയൽച്ചുള്ളി. നീർച്ചുള്ളി<ref>ഔഷദ വിളകൾ 2009 - ഔഷദ മൃദുസസ്യങ്ങൾ : കേരള കാർഷിക സർവ്വകലാശാല ഡോ. എ. എസ്‌. അനിൽകുമാർ, ഡോ. എം എസ്‌ ഹജിലാൽ, ഡോ. കെ. ഹരികൃഷ്ണൻ നായർ, ഡോ. ജെ ആർതർ ജേക്കബ് </ref> എന്നും പേരുണ്ട്. ശാസ്ത്രനാമം:ആസ്റ്ററകാന്റ ലോങ്കിഫോളി <ref name="kif"> ഫലകം:Cite web</ref>. ഇവ അക്കാന്തേസീ വിഭാഗത്തിൽപ്പെടുന്നു.

നിറയെ മുള്ളുകളുള്ള ഈ ചെടിയുടെ പൂക്കൾ നീലനിറമുള്ളതാണ്‌. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി തുടർച്ചയായി ജലധാരയുള്ള മണ്ണിലാണു് സാധാരണ മുളയ്ക്കാറുള്ളതു്. കാരച്ചുള്ളി എന്നും പേരുണ്ട്. സംസ്കൃതത്തിൽ ഇതിനു കോകിലാക്ഷ എന്നും തമിഴിൽ നീർമുള്ളി പേരുണ്ടു്, വേര്, ഇല, വിത്ത് എന്നിവ ആയുർവേദമരുന്നുകളിൽ ഉപയോഗിക്കുന്നു<ref name="googlebooks">ഫലകം:Cite web</ref>. Junonia സ്പീഷിസിൽപ്പെട്ട ശലഭങ്ങളുടെ ലാർവകൾ ഇവയുടെ ഇല ഭക്ഷിക്കാറുണ്ട്.

രസാദി ഗുണങ്ങൾ

  • രസം :മധുരം, തിക്തം
  • ഗുണം :സ്നിഗ്ധം , പിശ്ചിലം, ഗുരു
  • വീര്യം :ശീതം
  • വിപാകം :മധുരം<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

വേര്, തണ്ട്, ഇല, വിത്ത് <ref name=" vns1"/>

ഔഷധഗുണവും ഉപയോഗവും

മൂത്ര വിസർജനത്തെ ഉത്തേജിപ്പിക്കുന്നു, വാതത്തെ അകറ്റുന്നു. വയൽചുള്ളിയില ഉപ്പേരിയാക്കിയും വയൽചുള്ളി സമൂലം കഷായമാക്കിയും സേവിച്ചാക്കാറുണ്ട്. വാതം, മഞ്ഞപ്പിത്തം, കരൾ സംബന്ധ തകരാറുകൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്.<ref>ഫലകം:Cite journal</ref> ആസ്ത്മയ്ക്ക് ഇവയുടെ വിത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാറുണ്ട്. വിത്ത് പൊടിച്ച് പാലിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ പുരുഷലൈംഗിക ശേഷി വർദ്ധിക്കും. മൂത്രാശയ രോഗങ്ങൾക്കും ഉത്തമമാണ്.<ref>ഔഷദ വിളകൾ 2009 - ഔഷദ മൃദുസസ്യങ്ങൾ : കേരള കാർഷിക സർവ്വകലാശാല ഡോ. എ. എസ്‌. അനിൽകുമാർ, ഡോ. എം എസ്‌ ഹജിലാൽ, ഡോ. കെ. ഹരികൃഷ്ണൻ നായർ, ഡോ. ജെ ആർതർ ജേക്കബ്</ref>


ചിത്രശാല

ഫലകം:Commons category

അവലംബം

<references/>

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=വയൽച്ചുള്ളി&oldid=188" എന്ന താളിൽനിന്നു ശേഖരിച്ചത്