Login Logout

റ്റുലിപ്‌

ഫലകം:Prettyurl

ഫലകം:Taxobox

ഏകബീജപത്രികളിലെ ലിലിയേസീ (Liliaceae) കുടുംബത്തിൽപ്പെടുന്ന ഉദ്യാനസസ്യമാണ് റ്റുലിപ്<ref>ഫലകം:Cite web</ref>. ഇതിനു 109 ലധികം തരങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്നു. <ref name="WCSP">ഫലകം:Cite web</ref> 'തലകീഴായിട്ടുള്ള പുഷ്പത്തിനെ പ്രതിനിധീകരിക്കുന്നു' എന്നാണ് ടൂലിപ്പ് എന്ന പദംകൊണ്ട് അർഥമാക്കുന്നത്. 'ടോലിബൻ' (toliban) എന്ന പേർഷ്യൻ വാക്കിൽനിന്നാണ് ടൂലിപ്പ് എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ഇത് ഹോളണ്ടുകാരുടെ പ്രിയപ്പെട്ട പുഷ്പമായിരുന്നു. ഹോളണ്ടിൽനിന്ന് ഇത് ഡച്ചിലും അമേരിക്കയിലും യൂറോപ്പിലും എത്തിച്ചേരുകയും അവിടെയെല്ലാം വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ആരംഭിക്കുകയും ചെയ്തു. വസന്തകാലത്തെ ഏറ്റവും പകിട്ടുള്ള ഒരു പുഷ്പ ഇനമാണിത്. സാധാരണ ഒറ്റ തണ്ടിൽ വിരിയുന്ന പൂക്കളാണു്. എന്നാൽ ചെലയിനങ്ങളിൽ ഒന്നിലേറെ പൂക്കൾ ഒരു തണ്ടിൽ നിന്നും ഉണ്ടാകുന്നു. റ്റുലിപ് പൂക്കൾ പല വർണ്ണത്തിൽ ഉണ്ടു്. എന്നാൽ നീലനിറത്തിലുള്ള ടൂലിപ്പ് പുഷ്പങ്ങൾ കാണാറില്ല. ചെടിയുടെ ആകൃതിയും വലിപ്പവും ഏത് സ്ഥലത്തും ഇവ നട്ടുവളർത്തുന്നതിന് അനുയോജ്യമായ വിധത്തിലുള്ളതാണ്. 75 സെ.മീ. ഉയരത്തിൽ വരെ വളരുന്നയിനങ്ങളുണ്ടെങ്കിലും 30 സെ.മീ. താഴെ മാത്രം വളരുന്നയിനങ്ങളാണ് ഏറെ നട്ടുവളർത്തപ്പെടുന്നത്.

കൃഷി(Tulip Farming)

സെപ്. മുതൽ ഡി. വരെയുള്ള മാസങ്ങളിൽ കിഴങ്ങ് (bulb) നട്ട് ചെടി മുളപ്പിച്ചെടുക്കുന്നു. നല്ല നീർവാർച്ചയുള്ള മണ്ണും സൂര്യപ്രകാശവും ടൂലിപ്പുകളുടെ വളർച്ചയ്ക്ക് അനിവാര്യമാണ്. കിളച്ച് മറിച്ച് നിരപ്പാക്കിയ മണ്ണിൽ ചാണകപ്പൊടിയും എല്ലുപൊടിയും മണലും ചേർത്ത് ഇളക്കുന്നു. 10-23 സെ.മീ. അകലത്തിലായി 10-15 സെ.മീ. ആഴത്തിലാണ് കിഴങ്ങ് നടുന്നത്. തണുപ്പുകാലത്ത് മണ്ണിനു മുകളിൽ കരിയില വിരിച്ചിടണം. തണുപ്പ് അധികമായാൽ കിഴങ്ങിൽനിന്നും മൂലലോമങ്ങളുണ്ടാകാൻ താമസം നേരിടുകയും തന്മൂലം പുഷ്പകാലം വൈകുകയും പുഷ്പങ്ങൾ നിറം കുറഞ്ഞതായിരിക്കുകയും ചെയ്യും. ധാരാളം മൂലലോമങ്ങളുണ്ടായാലേ വലിപ്പവും തനതായ നിറവുമുള്ള പുഷ്പങ്ങളുണ്ടാവുകയുള്ളു. ടുലിപ്പ്

പുഷ്പകാലത്തിനുശേഷം ഇലകൾ ഉണങ്ങി നശിച്ചാലും കിഴങ്ങ് മണ്ണിൽത്തന്നെ അവശേഷിക്കും. ചിലയിടങ്ങളിൽ കിഴങ്ങു കിളച്ചെടുത്തു കഴുകി നടീൽ സമയം വരെ തണലും തണുപ്പുമുള്ള സ്ഥലത്ത് സൂക്ഷിക്കാറുണ്ട്. കിഴങ്ങ് ശാഖകളായി പിരിയാറില്ല. ഒരു കിഴങ്ങിൽനിന്നും ഒമ്പതോളം പുഷ്പങ്ങളുണ്ടാകുന്നു. ഇലകൾ നീണ്ട് വീതികുറഞ്ഞതോ അണ്ഡാകാരത്തിലുള്ളതോ ആയിരിക്കും.

പുഷ്പത്തിന് മൂന്നു ബാഹ്യദളങ്ങളും മൂന്നു ദളങ്ങളും ആറു കേസരങ്ങളും ഉണ്ടായിരിക്കും. ദളങ്ങളും ബാഹ്യദളങ്ങളും കാഴ്ചയിൽ ഒരുപോലെയായിരിക്കും. കേസരതന്തുക്കൾക്ക് ദളപുടങ്ങളെ അപേക്ഷിച്ച് നീളം കുറവാണ്. മൂന്ന് അറകളുള്ള സമ്പുടം (capsule) ആണ് ഫലം. ഇവയിൽ അനേകം പരന്ന വിത്തുകളുണ്ട്. വിത്തുപാകി മുളപ്പിച്ചു നടുമ്പോൾ ഭംഗിയുള്ള ഒറ്റ നിറത്തിലുള്ള പുഷ്പങ്ങൾ തന്നെയുണ്ടാകുമെങ്കിലും ആവർത്തനം കൂടുംതോറും പുഷ്പങ്ങൾക്ക് അഴകും നിറവും കുറഞ്ഞുവരും. ഇതുമൂലം കിഴങ്ങാണ് മുഖ്യ നടീൽ വസ്തുവായി ഉപയോഗിക്കാറുള്ളത്.

രോഗങ്ങൾ

'ലീഫ് സ്പോട്ട്' എന്ന കുമിൾരോഗംമൂലം ടൂലിപ്പുകളുടെ ഇലകൾ നശിച്ചുപോകാറുണ്ട്. ബോർഡോ മിശ്രിതം തളിക്കുകയും രോഗബാധിതസസ്യങ്ങൾ കത്തിച്ചുകളയുകയുമാണ് രോഗം തടയാനുള്ള മാർഗങ്ങൾ. മൊസെയ്ക് രോഗം ബാധിച്ച സസ്യങ്ങളിലെ ഒറ്റ നിറമുള്ള പുഷ്പങ്ങളിൽ വരകളും പൊട്ടുകളും കാണപ്പെടുന്നു. ടൂലിപ്പുകൾക്ക് ധാരാളം സങ്കരയിനങ്ങളുമുണ്ട്.

ചിത്രശാല

കയൂകെന്ഹോഫ് റ്റുലിപ്‌ പൂന്തോട്ടം <ref>ഫലകം:Cite web</ref> - നെതെർലാന്റ്

അവലംബം

ഫലകം:Reflist

അധിക വായനയ്ക്ക്

  • Blunt, Wilfrid. Tulipomania
  • Clusius, Carolus. A Treatise on Tulips
  • Dash, Mike. Tulipomania
  • King, Michael. Gardening with Tulips
  • Pavord, Anna. The Tulip
  • Pollan, Michael. The Botany of Desire

പുറം കണ്ണികൾ

ഫലകം:Commons

ഫലകം:Sarvavijnanakosamkk:Сепкілгүл

"https://ml.indianmedicinalplants.info/index.php?title=റ്റുലിപ്‌&oldid=3715" എന്ന താളിൽനിന്നു ശേഖരിച്ചത്