Login Logout

റെഡ് ജിഞ്ചർ

ഫലകം:Prettyurl ഫലകം:Taxobox


സിഞ്ചിബെറേസി സസ്യ കുടുംബത്തിൽപ്പെടുന്ന ഒരു അലങ്കാര പുഷ്പസസ്യമാണ്‌ റെഡ് ജിഞ്ചർ. ശാസ്ത്രനമം അല്പിനിയ പർപ്യൂറേറ്റ. അലങ്കാരത്തിനും ആദായത്തിനും ഈ സസ്യം വളർത്തുന്നു.

സവിശേഷതകൾ

ചട്ടിയിലും മണ്ണിലും വളർത്താൻ കഴിയുന്ന ഒരു സസ്യമാണിത്. തെങ്ങ്, കവുങ്ങ് തുടങ്ങിയവയ്ക്ക് ഇടവിളയായും ഇതിനെ വളർത്താം. ഏകദേശം ഒരടി മുതൽ പത്ത് അടി വരെ പൊക്കത്തിൽ വളരുന്ന ഇനങ്ങൾ ഈ കൂട്ടത്തിലുണ്ട്. 10 മുതൽ 20 ദിവസങ്ങൾ വരെ ഇവയുടെ പൂങ്കുലകൾ വാടാതെനിൽക്കും. ചുവപ്പ്, വെള്ള, പിങ്ക്, റോസ് എന്നീ നിറങ്ങളിൽ പതിനെട്ടോളം ഇനങ്ങൾ കണ്ടുവരുന്നു. വർഷം മുഴുവൻ പുഷ്പിക്കുന്ന പൂച്ചെടിയാണിത്. മലേഷ്യയാണ്‌ ഇതിന്റെ ജന്മദേശം<ref name="mat1">മാതൃഭൂമി ദിനപ്പത്രം,കാർഷിക രംഗം,ഫെബ്രുവരി 10,2008</ref>.

നടീൽവസ്തു

ഭൂകാണ്ഡങ്ങളിൽ നിന്നും ചിനപ്പുകളിൽ നിന്നും ഇവ വളർത്തിയെടുക്കാം. കൂടാതെ പൂർണ വളർച്ചയെത്തിയ പൂങ്കുലകളിൽനിന്നും പൊട്ടിവളരുന്ന കൊച്ചുതൈകൾ (ബൾബിലുകൾ) വേർപെടുത്തിയും ഇവ നട്ടു വളർത്താം. ചെടികൾക്ക് പൂർണവളർച്ചയെത്തുവാൻ ഒന്നരവർഷമെടുക്കുന്നു. ഭാഗികമായി തണൽ ലഭിക്കുന്ന പ്രദേശങ്ങളാണ് ഇവക്ക് ഏറ്റവും യോജിച്ചത്. <ref>മലയാള മനോരമ കാർഷികരംഗം 17 03 09: മനോരമ പബ്ലിക്കേഷൻസ്, കോട്ടയം</ref> രണ്ട് പ്രധാന ഇനങ്ങളിൽ റെഡ് ജിഞ്ചർ കാണപ്പെടുന്നു. പുവന്ന പൂങ്കുല വിടർത്തുന്ന ജംഗിൾ കിങ് എന്ന ഇനവും പിങ്ക് നിറത്തിൽ പൂങ്കുലയുണ്ടാകുന്ന ജംഗിൾ ക്വീൻ എന്ന ഇനവും.<ref name="mat1"/>

കൃഷിരീതി

കളകൾ പൂർണ്ണമായും നീക്കം ചെയ്തതും ചോല ഇല്ലാത്തതുമായ പ്രദേശങ്ങൾ ആണ് റെഡ് ജിഞ്ചർ നടാൻ യോജിച്ച സ്ഥലം.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

ഫലകം:Reflist ഫലകം:Commons ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=റെഡ്_ജിഞ്ചർ&oldid=2966" എന്ന താളിൽനിന്നു ശേഖരിച്ചത്