മുല്ല
ഫലകം:Prettyurl ഫലകം:For ഫലകം:Taxobox 200 ൽ പരം ഇനങ്ങളുള്ള ഒലിയേഷ്യേ എന്ന കുടുംബത്തിലെ ജാസ്മീനം എന്ന ജനുസ്സിൽപ്പെട്ട കുറ്റിച്ചെടിയാണ് മുല്ല. ഇംഗ്ലീഷിൽ ജാസ്മിൻ (Jasmine). "ദൈവത്തിന്റെ സമ്മാനം" എന്നർത്ഥമുള്ള യാസിൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ജാസ്മിൻ എന്ന പേരിന്റെ ഉദ്ഭവം. ചിലയിനങ്ങൾ നിത്യഹരിത സസ്യങ്ങളും മറ്റുള്ളവ ഇലപൊഴിയും സസ്യങ്ങളുമാണ്. വെളുത്ത നിറമുള്ള മുല്ലപ്പൂക്കൾ വളരെ സുഗന്ധമുള്ളവയാണ്.
ഇനങ്ങൾ
മുല്ലയുടെ പ്രധാന ഇനങ്ങൾ
- ജാസ്മിനം ഡിഷോട്ടോമം Vahl - ഗോൾഡ് കോസ്റ്റ് മുല്ല<ref name=GRIN>ഫലകം:Cite web</ref>
- ജാസ്മിനം ഗ്രാന്റിഫ്ലോറം L. - സ്പാനിഷ് മുല്ല<ref name=GRIN/>, Royal Jasmine<ref name=GRIN/>, Catalonian Jasmine<ref name=GRIN/>
- ജാസ്മിനം ഹ്യുമിൽ L.- ഇറ്റാലിയൻ മഞ്ഞ മുല്ല<ref name=GRIN/>
- ജാസ്മിനം മെസ്നൈ Hance - ജാപ്പനീസ് മുല്ല<ref name=GRIN/>, Primrose Jasmine<ref name=GRIN/>, Yellow Jasmine<ref name=GRIN/>
- ജാസ്മിനം ഒഡോറാറ്റിസിമം L. - മഞ്ഞ മുല്ല<ref name=GRIN/>
- ജാസ്മിനം ഒഫിസിനാലെ L. സാധാരണ മുല്ല<ref name=GRIN/>,Poet's Jasmine<ref name=GRIN/>, jasmine<ref name=GRIN/>, jessamine<ref name=GRIN/>
- ജാസ്മിനം പാർക്കെറി Dunn - കുള്ളൻ മുല്ല<ref>ഫലകം:Cite web</ref>
- ജാസ്മിനം സംബക് (L.) Aiton - അറേബ്യൻ മുല്ല<ref name=GRIN/>
കൃഷിയും ഉപയോഗങ്ങളും
പൂക്കൾക്കുവേണ്ടി ഈ സസ്യം വളരെയധികം കൃഷിചെയ്യപ്പെടുന്നു. ഉദ്യാനസസ്യമായും, വീട്ടുമുറ്റങ്ങളിലും ഇവ വളർത്തപ്പെടുന്നു.
മുല്ലപ്പൂമാല അലങ്കാരങ്ങൾക്കുപയോഗിക്കുന്നു. തെക്ക്-കിഴക്കൻ ഏഷ്യയിലെ സ്ത്രീകൾ മുല്ലപ്പൂ തലയിൽ ചൂടാറുണ്ട്.
ചൈനയിൽ മുല്ലപ്പൂ ചായയിൽ ചേർക്കാറുണ്ട്. ജാസ്മിനം സാംബക് എന്ന ഇനമാണ് ചായനിർമ്മാണത്തിനുപയോഗിക്കുന്നത്.
മുല്ലപ്പൂവിൽ നിന്നും വേർതിരിച്ചെടുക്കുന്ന സത്ത് പെർഫ്യൂം നിർമ്മാണത്തിനുപയോഗിക്കുന്നു. കുറച്ച് സത്തുണ്ടാക്കാൻ വളരെയധികം പൂക്കൾ ആവശ്യമായതിനാൽ ഇത് വളരെ വിലപിടിപ്പുള്ളതാണ്. കൂടുതൽ സുഗന്ധമുള്ള സമയമായതിനാൽ രാത്രിയിലാണ് മുല്ലപ്പൂക്കൾ ശേഖരിക്കുക. ഇന്ത്യ, ഈജിപ്റ്റ്, ചൈന, മൊറാക്കൊ എന്നിവയാണ് മുല്ലപ്പൂസത്ത് ഉദ്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങൾ.
സാംസ്കാരിക പ്രാധാന്യം
ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക പുഷ്പമാണ് മുല്ല. സിറിയയിലെ ദമസ്കോസ് നഗരത്തിന് "മുല്ലകളുടെ നഗരം" എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്.
ചിത്രങ്ങൾ
- മുല്ലപ്പൂവിന്റെ ചിത്രങ്ങൾ
- Jasminium Sambac - കുടമുല്ല 02.JPG
കുടമുല്ല
കേരളീയവനിതകൾ വിശേഷാവസരങ്ങളിൽ തലയിൽ മുല്ലപ്പൂ ചൂടുന്നു
മൊട്ട് വിരിഞ്ഞ പൂവാകുമ്പോൾ.
മുല്ലപ്പൂ
അരിമുല്ലപ്പൂവ്
മരമുല്ലയുടെ പൂ
മുല്ലപ്പൂവുകൾ
മുല്ലപ്പൂവിൻറെ മൊട്ടുകൾ
മുല്ലമൊട്ട്
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: ലഘുചിത്രത്തിനാവശ്യമായ ചരങ്ങൾ അസാധുവാണ്മുല്ലമൊട്ട്
അവലംബം
<references/> ഫലകം:Plant-stub