Login Logout

മുക്കുറ്റി

ഫലകം:Prettyurl ഫലകം:Taxobox ഇന്തോ-മലേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ് മുക്കുറ്റി(മുക്കുറ്റി(Biophytum reinwardtii)). ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്. ഓക്സാലിഡേസിയാ(Oxalidaceae) കുടുംബത്തിൽ പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമത്തിന്റെ കാര്യത്തിൽ ഇന്നും തർക്കം നിലനിൽക്കുന്നു.ഫലകം:തെളിവ് കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ മുക്കുറ്റി കാണാവുന്നതാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.

മുക്കുറ്റി പൂവ്

പ്രത്യേകതകൾ

മുക്കുറ്റി പൂവ്‌
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: ലഘുചിത്രത്തിനാവശ്യമായ ചരങ്ങൾ അസാധുവാണ്
ഇന്തോ-മലേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ് മുക്കുറ്റി(Biophytum Candolleanum അഥവാ Biophytum Sensitivum).

തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽ‌പ്രദേശങ്ങളിൽ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്. 8 മുതൽ 15 സെ.മീ. വരെ സാധാരണ ഉയരമുള്ള മുക്കുറ്റിയുടെ കാണ്ഡം വൃത്തസ്തംഭമാണ്. കാണ്ഡത്തിന്റെ അഗ്രഭാഗത്തുനിന്നും നാനാഭാഗത്തേക്കും ഇലത്താങ്ങുകൾ ഭൂമിക്ക് സമാന്തരമായി വിരിഞ്ഞു നിൽക്കുന്നു. സംയുക്ത പത്രങ്ങളാണ് മുക്കുറ്റിക്കുള്ളത്. ഇലകളുടെ മുകൾ ഭാഗം കടും പച്ചയും അടിഭാഗം വിളറിയ പച്ചനിറവുമാണ്.

കാണ്ഡത്തിന്റെ മുകളറ്റത്തേക്കാണ് മഞ്ഞപ്പൂക്കൾ വഹിക്കുന്ന പൂന്തണ്ടുകൾ പത്ത് സെ.മീ വരെ നീളത്തിൽ പൊങ്ങി നില്ക്കുക. അഞ്ചിതളുള്ള പൂക്കൾക്ക് പത്ത് കേസരങ്ങളും അഞ്ചറയുള്ള അണ്ഡാശയവും ഉണ്ടാകും. വിത്തുകൾ മണ്ണിൽ വീണ് തൊട്ടടുത്ത മഴക്കാലത്ത് മുളക്കുന്നു.

തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്. രാത്രിയിൽ ഇവയുടെ ഇലകൾ കൂമ്പിയിരിക്കും. ഇലകളുടെ പീറ്റിയോളിന്റെ അടിഭാഗത്തുള്ള പൾവീനസ്(Pulvinus) എന്ന ഭാഗത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. അവിടെ ജലം നിറഞ്ഞിരിക്കുമ്പോൾ കോശങ്ങൾക്ക് ദൃഢത കൂടുകയും ഇലകൾ ബലത്തോടെ നിൽക്കുകയും ചെയ്യുന്നു. ജലം മറ്റുഭാഗങ്ങളിലേക്ക് നീക്കി സസ്യം ഇലകൾ തളർത്തിയിടുകയും ചെയ്യുന്നു.

രസാദി ഗുണങ്ങൾ

  • രസം :തിക്തം, കഷായം
  • ഗുണം :ലഘു, രൂക്ഷം
  • വീര്യം :ശീതം
  • വിപാകം :കടു<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

സമൂലം<ref name=" vns1"/>

ഔഷധഗുണങ്ങൾ

മുക്കുറ്റിപ്പൂവ്‌.JPG

സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഉഷ്ണവർദ്ധകവും ശ്ലേഷ്മവർദ്ധകവുമായ ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം.<ref>ദശപുഷ്പങ്ങൾ എന്ത്? എന്തിന്? (കണിക്കൊന്ന.com)</ref>

മുക്കുറ്റിക്ക് ഇതു കൂടാതെ വലിയൊരു ഔഷധ ഗുണമാണ് ഉള്ളത്. പ്രമേഹം നോർമലാക്കുന്നുള്ള കഴിവും മുക്കൂറ്റിക്കുണ്ട്.ഫലകം:തെളിവ് പ്രമേഹം എത്രയായാലും മുക്കൂറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ മതി പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും.ഫലകം:തെളിവ് പത്ത് മൂട് മുക്കൂറ്റി പിഴുതെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം സാധാരണ ദാഹശമനി തയ്യാറാക്കുന്നതുപോലെ ഉപയോഗിക്കാം. ഇതുകൂടാതെ അതിരാവിലെ വെറും വയറ്റിൽ കഴുകി വൃത്തിയാക്കിയ മുക്കൂറ്റി (ഒരെണ്ണം) വീതം ചവച്ചു തിന്നാൽ നന്ന്.ഫലകം:തെളിവ്

ചിത്രശാല

അവലംബം

<references />

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:ദശപുഷ്പം

"https://ml.indianmedicinalplants.info/index.php?title=മുക്കുറ്റി&oldid=254" എന്ന താളിൽനിന്നു ശേഖരിച്ചത്