മാൻഡെവില്ല
തെക്കേ അമേരിക്കൻ സ്വദേശിയായ ഒരു അലങ്കാര വള്ളിച്ചെടിയാണ് മാൻഡെവില്ല. (ആംഗലേയം:Mandevilla). നിത്യഹരിതസസ്യമായ ഇത്; കേരളത്തിൽ മഴക്കാലം ഒഴികെയുള്ള എല്ലാ കാലത്തും നല്ലരീതിയിൽ പൂവിടുന്നൊരു സസ്യം കൂടിയാണ്.
ഉള്ളടക്കം
പ്രത്യേകതകൾ
കടും പച്ചനിറത്തിൽ ഇലകൾ ഉണ്ടാകുന്ന ഒരു സസ്യമാണിത്. ചെറിയ ചെടിയായിരിക്കുമ്പോൾ തന്നെ നല്ല രീതിയിൽ പൂവിടാറുള്ള ഈ വള്ളിച്ചെടിയുടെ തണ്ട് മുഴുവനും വിഷമയമായ നീരുള്ളതാണ്. പൂക്കൾക്ക് കോളാമ്പിപ്പൂവിന്റെ ആകൃതിയാണുള്ളത്. വെള്ള, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങളിൽ ഒറ്റനിര ഇതളുകളുള്ള പൂക്കൾ ഉണ്ടാകുന്ന ഇനവും പിങ്ക് നിറത്തിൽ രണ്ട് നിര ഇതളുകളുള്ള പൂക്കൾ ഉണ്ടാകുന്ന ഇനവും ഉണ്ട്. കൂടാതെ വെള്ള നിറമുള്ള പൂക്കൾക്ക് നേരിയ സുഗന്ധവും ഉണ്ടായിരിക്കും.
നടീൽ രീതി
കടുത്ത മഴക്കാലം ഒഴികെയുള്ള സമയമാണ് മാൻഡെവില്ല നടുന്നതിന് യോജിച്ച സമയം. അധികം മൂപ്പെത്താത്തതും പൂക്കൾ ഇല്ലാത്തതുമായ തണ്ടാണ് സാധാരണയായി നടുന്നതിനായി ഉപയോഗിക്കുന്നത്. ഇലകൾ നീക്കം ചെയ്ത തണ്ടുകൾ ആറ്റുമണൽ, കമ്പോസ്റ്റ് എന്നിവ ചേർത്ത് നിറച്ച പോളീബാഗുകളിലാണ് ആദ്യമായി നടുന്നത്. ഇങ്ങനെ നടുന്ന കമ്പുകൾ ഭാഗികമായി തണൽ ലഭിക്കുന്ന സ്ഥലങ്ങളിൽ സംരക്ഷികുന്നു. വളർന്നു തുടങ്ങിയ ചെടികളുടെ കിളിർപ്പിന് ഏകദേശം രണ്ട് ഇഞ്ച് വരെ പൊക്കമാകുമ്പോൾ നേരിയ ഈർപ്പം നിലനിർക്കുന്ന രീതിയിൽ നനയ്ക്കുന്നത് വളർച്ചയെ ത്വരിതപ്പെടുത്തും. നന്നായി വളർന്നാൽ മാറ്റി നടാവുന്നതാണ്. ചട്ടിയിലും നിലത്തും നടുന്നതിന് യോജിച്ച ഒരു സസ്യമാണിത്. നിലത്ത് നടുകയാണെങ്കിൽ അഞ്ചാറു മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ ആറ്റുമണൽ, കമ്പോസ്റ്റ്, ഉണങ്ങിയ ആട്ടിൻ കാഷ്ഠം എന്നിവയുടെ മിശ്രിതം നിറച്ച കുഴികളിൽ നടാവുന്നതാണ്. ചട്ടിയിൽ നടുന്നതിനും ഈ മിശ്രിതം തന്നെ ഉപയോഗിക്കാവുന്നതാണ്.
ചിത്രശാല
- ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: ലഘുചിത്രത്തിനാവശ്യമായ ചരങ്ങൾ അസാധുവാണ്
മാൻഡെവില്ലയുടെ വെള്ള പൂക്കൾ
അവലംബം
<references/>