മഹാനിക്കിഴങ്ങ്
ഫലകം:Prettyurl ഫലകം:Taxobox Decalepis ജനുസിലെ ഒരു സ്പീഷിസാണ് മഹാനിക്കിഴങ്ങ്. ഫലകം:ശാനാ. തെക്കേഇന്ത്യയിലെ ഒരു തദ്ദേശസസ്യമാണ് ഈ വള്ളിച്ചെടി. വലിയകിഴങ്ങുകൾ ഉണ്ടാകുന്ന ഈ ചെടിയിൽ 2-3 വർഷമാകുമ്പോഴേക്കും 15-20 കിലോ തൂക്കമുള്ള കിഴങ്ങുകൾ ഉണ്ടാവാറുണ്ട്. ഔഷധഗുണവും സുഗന്ധവുള്ള മഹാനിക്കിഴങ്ങിനായി അമിതമായ ആവശ്യകത ഇതിനെ വംശനാശഭീഷണിയിലാക്കിയിട്ടുണ്ട്. <ref>http://nopr.niscair.res.in/bitstream/123456789/9386/1/NPR%203%281%29%2022-23.pdf</ref> കിഴങ്ങ് അച്ചാറുണ്ടാക്കാനും ആരോഗ്യവർദ്ധനത്തിനായും ഉപയോഗിക്കുന്നുണ്ട്. വേരിൽ നിന്നും വേർതിരിച്ചെടുക്കുന്ന പദാർത്ഥത്തിന് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്.<ref>http://www.ncbi.nlm.nih.gov/pubmed/16448184</ref>
വിദേശത്ത് മഹാനിക്കിഴങ്ങിന് ഉണ്ടാവുന്ന വർദ്ധിച്ച ആവശ്യകതയും തന്മൂലം ഉണ്ടാവുന്ന അമിതമായ ഉപഭോഗവും ഇതിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുന്നതായി കാണുന്നു.<ref>http://timesofindia.indiatimes.com/city/hyderabad/Health-drink-plant-Nannari-faces-extinction/articleshow/19978462.cms?intenttarget=no</ref>