Login Logout

ബോൺസായി

ഫലകം:Prettyurl

ഒരു ബോൺസായി മരം

വൻ‌വൃക്ഷങ്ങളെ ചെറുരൂപത്തിലാക്കി ചെടിച്ചട്ടിയിലും മറ്റും വളർത്തുന്ന കലയാണ് ബോൺസായി.ബോൺസായ് എന്ന വാക്കിനർഥം ചട്ടിയിൽ വളർത്തുന്ന മരം എന്നാണ്. ഏ ഡി 200-നോട് അടുപ്പിച്ച് ചൈനയിലെ പെൻ‌ജിങ്ങിൽ ആയിരുന്നു ഇതിന്റെ ഉത്ഭവം<ref name="Harvard">Early American Bonsai: The Larz Anderson Collection of the Arnold Arboretum" by Peter Del Tredici, published in Arnoldia (Summer 1989) by Harvard University</ref>. ഒൻപതാം നൂറ്റാണ്ടോടെ ജപ്പാനിലേക്ക് കുടിയേറിയതോടെയാണ് ഈ കലാരൂപത്തിൽ നൂതനവിദ്യകൾ ചേർക്കപ്പെട്ട് ജനകീയമായിത്തുടങ്ങിയത്. വൻവൃക്ഷങ്ങളുടെ കുഞ്ഞന്മാരെ ഇപ്പോൾ ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ‍ കാണാൻ സാധിക്കും.

പരിപാലനം

മിക്കവാറും എല്ലാ മരങ്ങളും ചെറിയ അലങ്കാര സസ്യങ്ങളായ അഡീനിയം പോലെയുള്ളവ വളരെ പെട്ടെന്നു തന്നെ ബോൺസായി ആക്കി മാറ്റാൻ സാധിക്കുന്നവയാണ്. അതീവ ശ്രദ്ധയോടുള്ള വർഷങ്ങൾ കൊണ്ടുള്ള പരിപാലനത്തിൽ ബോൺസായി ആക്കി മാറ്റാൻ സാധിക്കും. ബോൺസായി ആക്കി മാറ്റാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട വസ്തുതകൾ ഇവയാണ്

  • കിളിർത്ത് വരുമ്പോൾ മുതലേ വേരുകൾ ശ്രദ്ധാപൂർവം വെട്ടിയൊതുക്കുക
  • ചട്ടിയിൽ വെക്കുമ്പോഴുള്ള വിവിധ ക്രമീകരണങ്ങൾ
  • ശിഖരങ്ങളുടെ വളർച്ചനിയന്ത്രിക്കുക.
  • തായ്വേരുകൾ വളരാൻ അനുവദിക്കരുത്.

തരങ്ങൾ

ബോൺസായി

വളർത്തുന്ന രീതി കൊണ്ടും വലിപ്പ ക്രമീകരണങ്ങൾ കൊണ്ടും ബോൺസായി മരങ്ങളെ പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഈ വന്മരങ്ങളെ കുഞ്ഞൻ മാരാക്കി വളർത്തുക മാത്രമല്ല , അവയുടെ ആകൃതി നമുക്ക് ഇഷ്ടപ്പെട്ട രീതിയിലാക്കുക എന്നതും ഈ കലയുടെ പ്രധാന ഭാഗമാണ്. ചെമ്പു കമ്പികൊണ്ടോ, അലൂമിനിയം കമ്പി കൊണ്ടോ കൊമ്പുകളും ശിഖരങ്ങളും വലിച്ചു കെട്ടുകയും ചുറ്റി വക്കുകയും ചെയ്ത് നമുക്ക് ഇവയെ ഉദ്ദേശിക്കുന്ന ആകൃതിയിൽ വളർത്താം. വയറിങ്ങ് എന്നാണ് ഈ പ്രക്രിയക്ക് പറയുന്നത്. ഇങ്ങനെ ഇഷ്ടപ്പെട്ട ആകൃതിയിൽ വളർത്തുന്നത് പ്രധാനമായും 5 വിഭാഗത്തിലാണ്

  1. Formal Upright
  2. Informal Upright
  3. Slanting style
  4. Cascade
  5. Semi-Cascade

മരം വളർത്തുന്നതിനാവശ്യമായ ഘടകങ്ങൾ

ബോൺസായി മരം വളർത്തുന്നതിന് വേണ്ട പ്രധാനപ്പെട്ട മറ്റു ഘടകങ്ങൾ ഇവയാണ്‌.

  • മരം വെട്ടുന്നതിനും പരിപാലിക്കുന്നതിനും വേണ്ട ആയുധങ്ങൾ
  • ചട്ടി
  • കാലാവസ്ഥ (ചില മരങ്ങൾക്ക്)
  • അനുയോജ്യമായ മണ്ണ്
  • വളം

ആയുധങ്ങളിൽ പ്രധാനപ്പെട്ടവ, പല ആകൃതിയിൽ ഉള്ള കോൺകേവ് കട്ടറുകൾ , പ്ലെയേഴ്സ്, വയർ റിമൂവർ എന്നിവയാണ്. ഇങ്ങനെ ശ്രദ്ധാപൂർവം വളർത്തിക്കൊണ്ട് വരുന്ന നല്ല ബോൺസായി മരങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയാണ് വില.

ചിത്രശാല

അവലംബം

<references/>

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ബോൺസായി&oldid=3777" എന്ന താളിൽനിന്നു ശേഖരിച്ചത്