Login Logout

ബറാബ

ആസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെത്തിയ പഴവർഗ്ഗച്ചെടിയാണ് ബറാബ<ref>2010 മാർച്ച്-ഏപ്രിൽ മാസത്തിലെ കൃഷിയങ്കണം മാസിക, വി.എഫ്.പി.സി.കെ പ്രസിദ്ധീകരണം, പേജ് 43</ref>. ആറടി ഉയരത്തിൽ ഭൂമിയ്ക്ക് ലംബമായി ശാഖകൾ നിർമ്മിച്ച് വളരുന്ന ഈ ചെറുസസ്യം പച്ചനിറത്തിൽ ഇടതൂർന്ന ഇലകളെ വഹിക്കുന്നു. നാലാം വർഷം മുതൽ കായ്ഫലം നൽകുന്ന ഇവ വീട്ടുവളപ്പുകൾക്ക് ഏറെ യോജിച്ച പഴവർഗ്ഗസസ്യമാണ്.

പ്രജനനം

ഇലഞെട്ടുകളിലെ വെളുത്ത പൂക്കൾ നവംബർ മാസത്തോടെ വിരിയുന്നു. ഒരു ഞെട്ടിൽത്തന്നെ രൂപപ്പെടുന്ന മൂന്നുകായകൾക്കോരോന്നിനും നെല്ലിയ്ക്കാ വലിപ്പമുണ്ട്. പഴുത്തവയ്ക്ക് മഞ്ഞനിറമാണുള്ളത്. പുറംതൊലി നീക്കുമ്പോൾ കാണുന്ന മാംസളമായ പൾപ്പ് നിരവധി പോഷകാംശങ്ങൾ ഉൾക്കൊള്ളുന്നതാണ്. പഴങ്ങൾക്കുള്ളിലെ ചെറിയവിത്തുകൾ ശേഖരിച്ച് മണൽ നിറച്ച സഞ്ചികളിൽ പാകി മുളപ്പിച്ചാൽ മഴക്കാലാരംഭത്തോടെ തോട്ടത്തിൽ പറിച്ചുനട്ട് നാലുവർഷങ്ങൾക്കുള്ളിൽ വിളവെടുക്കാം.

അവലംബം

ഫലകം:Reflist

"https://ml.indianmedicinalplants.info/index.php?title=ബറാബ&oldid=2646" എന്ന താളിൽനിന്നു ശേഖരിച്ചത്