പോയിൻസെറ്റിയ
'സ്പർജ്' കുടുംബത്തിൽ പെട്ട ഒരു ജാതി സസ്യമാണ് പോയിൻസെറ്റിയ<ref>ഫലകം:Cite book entry "poinsettia" </ref> (യൂഫോർബിയ പൾക്കെറീമ). മെക്സിക്കോയും മദ്ധ്യ അമേരിക്കയും സ്വദേശമായുള്ള ഈ സസ്യം ഏറെ സാംസ്കാരിക, വാണിജ്യ പ്രാധാന്യം ഉള്ളതാണ്. ചുവപ്പും പച്ചയും കലർന്ന അതിന്റെ ഇലച്ചാർത്തിന്റെ മനോഹാരിത മൂലം ക്രിസ്മസ് പുഷ്പാലങ്കാരങ്ങളിൽ അത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. 1825-ൽ ഇതിനെ അമേരിക്കൻ ഐക്യനാടുകളിൽ എത്തിച്ച മെക്സിക്കോയിലെ ഐക്യനാടുകളുടെ സ്ഥാനപതി ജോയേൽ റോബർട്ട്സ് പോയിൻസെറ്റിന്റെ പേരിൽ നിന്നാണ് പോയിൻസെറ്റിയ എന്ന ഇംഗ്ലീഷ് പേര് ഇതിനു കിട്ടിയത്.<ref>Bussell, Gene (Dec 2009). "Get Ready for Holiday Flowers". Southern Living 44 (12): 88.</ref><ref>Mexico</ref>
വിവരണം
60 സെന്റീമീറ്റർ മുതൽ നാലു മീറ്റർ വരെ ഉയരം വയ്ക്കാവുന്ന കുറ്റിച്ചെടിയാണ് "പോയിൻസെറ്റിയ പൾക്കെറീമ". 7 മുതൽ 16 സെന്റീമീറ്റർ വരെ നീളമുള്ള കടുംപച്ച ഇലകൾ അതിനുണ്ട്. വർണ്ണപ്പകിട്ടുള്ള സഹപത്രങ്ങളുടെ നിറം മിക്കവാറും തീച്ചുവപ്പായിരിക്കും. എങ്കിലും ഇളംചുവപ്പ്, പിംഗല, ഇളംപച്ച, ക്രീം നിറങ്ങളും അവയ്ക്കാകാം. നിറവും ക്രമീകരണവും മൂലം സഹപത്രങ്ങൾ പുഷ്പദളങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ടെങ്കിലും അവ യഥാർത്ഥത്തിൽ ഇലകൾ തന്നെയാണ്.
പ്രകാശപരിവൃത്തിയുടെ (Photo-periodism) ഫലമായാണ് സഹപത്രങ്ങൾക്ക് ഊവിധം നിറപ്പകിട്ടുണ്ടാകുന്നത്. തുടർച്ചയായി 12 മണിക്കൂർ നിരക്കിൽ 5 ദിവസത്തേക്കെങ്കിലും ഇരുട്ടു ലഭിച്ചെങ്കിലേ അവയ്ക്ക് നിറപ്പകിട്ടുണ്ടാവുകയുള്ളൂ. അതേസമയം വർണ്ണനിർമ്മിതിക്കു വേണ്ട ഊർജ്ജം സമാഹരിച്ച് നിറങ്ങളുടെ പകിട്ടു നിലനിർത്താൻ പകൽ മുഴുവൻ സമൃദ്ധമായ സൂര്യപ്രകാശം ആവശ്യവുമാണ്.<ref>ഫലകം:Cite web</ref>
പോയിൻസെറ്റിയായുടെ പൂക്കൾ അനാകർഷകവും പരാഗണസഹായികളെ ആകർഷിക്കാത്തവയുമാണ്. ഇലക്കൂട്ടങ്ങൾക്കു നടുവിൽ ചെറിയ മഞ്ഞവ്യൂഹങ്ങളായി അവ കാണപ്പെടുന്നു.
ഈ സസ്യത്തിന്റെ സ്വദേശം മെക്സിക്കോ ആണ്.<ref>Bender, Steve, ed. (January 2004). "Euphorbia". The Southern Living Garden Book (2nd ed.). Birmingham, Alabama: Oxmoor House. p. 306.</ref>തെക്കൻ സിനലോവ മുതൽ, ചിയാപാസും ഗ്വാട്ടിമാലയും വരെ ശാന്തസമുദ്രതീരമാകെ, ഇടത്തരം ഉന്നതികളിലെ ഇലപൊഴിയും കാടുകളിൽ ഇവ വന്യമായി വളരുന്നു. ഗൂയെരെരോ, ഓക്സാക്കാ, ചിയാപ്പാസ് മുതലായ ഉൾനാടുകളിലെ അത്യഷ്ണമേഖലകളിലുള്ള വനങ്ങളിലും ഇവ വളരുന്നു. നിക്കരാഗ്വ, കോസ്റ്റ റീക്ക മുതലായ നാടുകളിലും അവ വന്യമായി വളരുന്നതായി അവകാശവാദമുണ്ടെങ്കിലും ഉറപ്പില്ല.<ref>Joel Roberts Poinsett. Columbia Electronic Encyclopedia, 6Th Edition [serial online]. November 2011;:1. Available from: Academic Search Complete, Ipswich, MA. Accessed November 8, 2012</ref>
പോയിൻസെറ്റിയയുടെ നൂറിലധികം ഇങ്ങൾ കൃഷി ചെയ്യപ്പെടുന്നു.
അവലംബം
<references/>