പെറ്റ്യൂണിയ
ഫലകം:Prettyurl ഫലകം:Taxobox സോളനേസ്യ സസ്യകുടുംബത്തിലെ ഒരു ഉദ്യാനസസ്യമാണ് പെറ്റ്യൂണിയ (Petunia). അനേകം സങ്കരവർഗ്ഗങ്ങളായീ വ്യാപിച്ചിരിക്കുന്ന ഇത് പരമാവധി 45 സെന്റീമീറ്റർ വരെ പൊക്കം വയ്ക്കുന്നു. കൂടുതൽ കാലം പൂക്കളുണ്ടാകുന്ന ഈ സസ്യയിനത്തിനെ പൂക്കൾ ഒറ്റ നിറത്തിലോ ഒന്നിലധികം നിറത്തിലോ ഒറ്റപ്പൂക്കളായും കുലകളായും പല ആകൃതിയിലും ഇനങ്ങൾക്കനുസരിച്ച് ഉണ്ടാകുന്നു. നീല നിറം കലർന്ന വയലറ്റ് പൂക്കൾ മുതൽ കോറൽ സാറ്റിൻ നിറം തുടങ്ങി പൂക്കളിലെ നിറങ്ങളുടെ വൈവിദ്ധ്യം ഈ ഇനത്തിന്റെ പ്രത്യേകതയാണ്. വിത്താണ് ഈ ചെടികളുടെ നടീൽ വസ്തുവായി ഉപയോഗിക്കുന്നത്.