Login Logout

പനച്ചി

ഫലകം:Prettyurl ഫലകം:Taxobox ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന നിത്യ ഹരിത മരമാണ് പനച്ചി. ഫലകം:ശാനാ. സാവധാനം വളരുന്ന നല്ല ആയുസ്സുള്ള വൃക്ഷമാണിത്. Malabar ebony എന്നറിയപ്പെടുന്നു. പനഞ്ഞി, പനച്ച എന്നും അറിയപ്പെടുന്നു<ref>http://ml.indianmedicinalplants.info/index.php?option=com_zoom&Itemid=26&page=view&catid=4&key=4</ref>. ജനുവരി- മാർച്ചാണ് പൂക്കാലം. മണമുള്ള പൂക്കളാണ്. തടിയ്ക്ക് മങ്ങിയ ചാര നിറമാണ്. വീടുണ്ടാക്കാനും വഞ്ചിയുണ്ടാക്കാനും ഉപയോഗിക്കാനാവും. കായിൽ നിന്നു് ഒരു തരം പശ കിട്ടും. അത് പുസ്തകം ബൈന്റ് ചെയ്യുന്നതിനും അമിട്ടുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. ചെ‍‌ണ്ട ഒട്ടിക്കാനും വ്യാപകമായി ഉപയോഗിക്കുന്നു.10-14 മീറ്റർ ഉയരത്തിൽ വളരും. നിറയെ ഇലകളും ചുവന്ന കായകളും ഉണ്ടാവും. അണ്ണാനും പക്ഷികളും വിത്തുവിതരണം നടത്തുന്നു. കായ ഭക്ഷ്യയോഗ്യമാണ്. ഇതിൽ പലതരം വിറ്റമിനുകളും പഞ്ചസാരകളും അടങ്ങിയിട്ടുണ്ട്. ധാരാളം ഔഷധഗുണമുള്ള ഒരു വൃക്ഷമാണ് പനച്ചി. തടി, ഇല, പൂവ്, കായ എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. തുണിക്ക് കറുത്ത ചായമടിക്കാൻ പാകമാവാത്ത ഇലകൾ ഉപയോഗിക്കുന്നു.

ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: ലഘുചിത്രത്തിനാവശ്യമായ ചരങ്ങൾ അസാധുവാണ്
തളിരിലകൾ, കുറുവദ്വീപിൽ നിന്നും

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Commonscat ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=പനച്ചി&oldid=3406" എന്ന താളിൽനിന്നു ശേഖരിച്ചത്