Login Logout

നീർമരുത്

ഫലകം:Prettyurl ഫലകം:Taxobox കേരളമടക്കം ഇന്ത്യയിൽ ആകമാനം കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് നീർമരുത് അഥവാ ആറ്റുമരുത് ഫലകം:ശാനാ. ആറ്റുതീരത്തും പുഴക്കരയിലും സാധാരണ കാണപ്പെടുന്നതിനാലാണ് ആറ്റുമരുതെന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്നു പറയും. നല്ല ബലമുള്ള വൃക്ഷമായതിനാൽ ബലവാൻ എന്ന അർത്ഥത്തിൽ അർജ്ജുന: എന്ന് സംസ്കൃതത്തിൽ പറയുന്നു.

ഹിമാലയ സാനുക്കൾ, ബീഹാർ, നാഗ്പൂർ, ഉത്തർപ്രദേശ്, ബർമ്മ, സിലോൺ, ദക്ഷിണ ഇൻഡ്യയിൽ മധുര എന്നിവിടങ്ങളീൽ നീർമരുത് കാണപ്പെടുന്നു. എൺപത് അടി വരെ ഉയരത്തിൽ വളരുന്ന നീർമരുതിന്റെ ഇല നീണ്ടതും അഗ്രം വൃത്താകൃതിയിലുമാണ്. തോലിന് വെളുത്ത നിറവും, അതിൽ വെള്ള നിറമുള്ള കറയും ഉണ്ടാകുന്നു.

ചോതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു് നീർമരുത്.

ഘടന

ശരാശരി 15 മീറ്റർ മുതൽ 25 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വൃക്ഷമാണ് നീർമരുത്. ഇലപൊഴിയും വൃക്ഷമായ ഇതിന്റെ പുറംതൊലി മിനുസമുള്ളതും നേരിയ ചുവപ്പു നിറത്തിൽ ചാരനിറം കലർന്നതുമാണ്. ശാഖോപശാഖകളായി ഇടതൂർന്ന് വളരുന്ന ഇവയുടെ ഇലകൾ ദീർഘവൃത്താകൃതിയിലുള്ളതും 8-15 സെന്റീമീറ്റർ വരെ നീളവും 5-7 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. പൂങ്കുലകൾ പത്രകക്ഷത്തിൽ നിന്നും ശാഖാഗ്രങ്ങളിൽ നിന്നും കുലകളായി ഉണ്ടാകുന്നു. പൂക്കൾ മഞ്ഞഛവിയുള്ളതും ചെറുതുമാണ്. വേഗത്തിൽ കൊഴിയുന്ന ബാഹ്യദളപുടത്തോട് ചേർന്ന് രണ്ട് വലയങ്ങളിലായി ഏകദേശം പത്തോളം കേസരങ്ങൾ കാണപ്പെടുന്നു.

രസാദി ഗുണങ്ങൾ

രസം :കഷായം,തിക്തം

ഗുണം :ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു

പ്രഭാവം  :ഹൃദ്യം <ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

മരപ്പട്ട<ref name=" vns1"/>

ഉപയോഗങ്ങൾ

നീർമരുതിൻ തൊലിയാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്.

  • ഹൃദ്രോഗത്തിൽ ഓരോ മിടിപ്പിലും ഹൃദയത്തിൽ നിന്ന് പുറന്തള്ളുന്ന രക്തത്തിന്റെ അളവു വർദ്ധിപ്പിക്കുവാൻ.
  • ആസ്ത്മ ചികിത്സയിൽ
  • പ്രമേഹ ചികിത്സയിൽ
  • ക്ഷയ രോഗ ചികിത്സയിൽ
  • ദന്ത ധാവനത്തിന്

നീർമരുതിൽ നിന്നു കണ്ടെത്തിയ TA-65 എന്ന മോളിക്യ്യൂൾ പ്രായമാകുന്നതിനെ തടയാൻ ഉതകുന്നതായി അവകാശവാദങ്ങളുണ്ട്.<ref>http://www.totalhealthbreakthroughs.com/2008/10/finally-the-first-step-toward-agelessness-is-here/</ref>

ഹൃദ്രോഗത്തിന് ശക്തമായ മരുന്നാണ്.നീർമരുതിൻ തൊലി ഉണക്കിപ്പൊടിച്ച് 3ഗ്രാം മുതൽ 6ഗ്രാം വരെ മൂന്നുനേരം വീതം ദിവസേന കഴിച്ചാൽ ഹൃദ്രോഗം ശമിക്കും. ഇതു നേരത്തെ പറഞ്ഞ അളവിൽ പാലിൽ കലക്കി കഴിച്ചാൽ എല്ലു പൊട്ടിയതിനു നല്ലതാണ്.<ref name ="book2">ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌</ref>

അർജുനഘൃതം, കകദാദി ചൂർണം, നാഗാർജുനാഭ്രം, രത്നാകരരസം എന്നിവയിലും ഉപയോഗിക്കുന്നു. <ref name ="book2"/>

ഐതിഹ്യം

പാണ്ഡവരിലെ അർജ്ജുനൻ നീർമരുതിൻ ചുവട്ടിലിരുന്ന് ശിവതപം ചെയ്തു എന്നു പറയുന്നതിനാൽ അർജ്ജുന എന്നും, കകുഭ എന്ന നാമത്തിലും നീർമരുത് അറിയപ്പെടുന്നു.ഫലകം:തെളിവ്

ചിത്രശാല

അവലംബം

ഫലകം:Reflist

  • വി. വി. ബാലകൃഷ്ണൻ, ചെടികളും അവയുടെ ഔഷധഗുണങ്ങളും, ഡി. സി. ബുക്സ്, ISBN 81-713-0363-3

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Commons category ഫലകം:Wikispecies

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=നീർമരുത്&oldid=3277" എന്ന താളിൽനിന്നു ശേഖരിച്ചത്