നീല അമൽപ്പൊരി
ഫലകം:Prettyurl ഫലകം:Taxobox റൂബിയേസിയേ കുടുംബത്തിൽ പെട്ട ഒരിടത്തരം കുറ്റിച്ചെടിയാണ് നീല അമൽപ്പൊരി. ചെസേലിയ കെർവിഫ്ലോറ (Chassalia curviflora) എന്നാണ് സസ്യശാസ്ത്ര നാമം.ഇന്ത്യ,ചൈന,ഇന്തോനേഷ്യ,തുടങ്ങിയ തെക്ക്,തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സാധാരണയായി കാണപ്പെടുന്നു.<ref>http://www.efloras.org/florataxon.aspx?flora_id=2&taxon_id=200022073</ref> നീല അമൽപ്പൊരിക്ക് അമൽപ്പൊരി( സർപ്പഗന്ധി)യുമായി വളരെ സാദ്രുശ്യമുണ്ട്.അതു കൊണ്ട് തന്നെയാണ് 'നീല' അമൽപ്പൊരി എന്നു പേരു വീണതും .വനങ്ങളിലും പൊന്തൻ കാടുകളിലും വന്മരങ്ങളുടെ കീഴെയാണിവ മിക്കവാറും കാണപ്പെടുന്നത്.
ഉള്ളടക്കം
പ്രത്യേകതകൾ
അഞ്ചടി വരെ പൊക്കം വയ്ക്കാറുണ്ട്.ഇളം തണ്ടിനു ഇളം പർപ്പിൾ നിറം.ഇലകൾക്ക് മുക്കാലടിയോളം നീളവും രണ്ടിഞ്ച് വീതിയുമുണ്ട്.ഇലഞെട്ട് ചെറുതാണ്.ഞരമ്പുകൾ ഇലയുടെ ഇരു വശത്തും വ്യക്തമായി കാണാം.
പൂക്കൾ
പൂക്കൾക്ക് പിങ്ക് നിറമാണ്.ഒറ്റയ്ക്കല്ലാതെ കുലകളായി കാണപ്പെടുന്നു.ഒരു കുലയിൽ അനേകം പൂക്കൾ ഉണ്ടാകും.വിദളങ്ങൾ അഞ്ച്, ദളങ്ങളൂം അഞ്ച്.അവ യോജിച്ച് കുഴലായി തീർന്നിരിക്കുന്നു.കുഴലിനു ഒരിഞ്ച് നീളം വരും.അതു വളഞ്ഞിരിക്കുന്നു.അതു കൊണ്ടാണ് കർവിഫ്ലോറ എന്ന സ്പീഷിസ് നാമം നൽകിയത്.
ഔഷധഗുണങ്ങൾ
ഇലയിട്ട് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും , ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ്.
ചിത്രങ്ങൾ
അവലംബം
<references/>ഫലകം:Plantstub