Login Logout

തുമ്പ (ചെടി)

ഫലകം:Prettyurl ഫലകം:Redirect ഫലകം:Taxobox കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ്‌ തുമ്പ (ഇംഗ്ലീഷ്:Leucas aspera). കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ്‌ തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട്. കർക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട് <ref> ഫലകം:Cite web </ref> എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ അലങ്കാരമായാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത് <ref> ഫലകം:Cite web </ref> തുമ്പപ്പൂ കൊണ്ട് ഓണരാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്. പൂവട എന്നാണിതിനു പേര്.

വർഗ്ഗീകരണം

എന്നിങ്ങനെ മൂന്ന് പ്രധാന തരങ്ങളാണ്‌ കേരളത്തിൽ കണ്ടുവരുന്നത്.

വിതരണം

വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങൾ, മൗറീഷ്യസ്, ചൈനയിൽ മിതോഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്ന ചില പ്രവിശ്യകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.<ref>http://www.ars-grin.gov/cgi-bin/npgs/html/taxon.pl?401732</ref>

വിവരണം

Leucas aspera _Thumpa_plant with flowers

30-60 സെ.മീ ഉയരത്തിൽ നിവർന്നു വളരുന്ന ഔഷധിയാണ്‌ ഇത്. സസ്യത്തിലുടനീളം രോമങ്ങൾ കാണപ്പെടുന്നു. എന്നാൽ ഇത് ചർമ്മത്തിന്‌ ചോറിച്ചിൽ ഉണ്ടാക്കുന്നവയല്ല. ഇലകൾക്ക് 3-6 സെ.മീ നീളവും 1-4 സെ.മീ വീതിയും ഉണ്ടാകും, ഇലയുടെ അഗ്രം കൂർത്തതാണ്‌. അടിഭാഗം രോമിലവും. തണ്ടിൽ സമ്മുഖമായോ വർത്തുളമായോ ഇലകൾ വിന്യസിച്ചിരിക്കുന്നു. പുഷ്പങ്ങൾ ശിഖരാഗ്രങ്ങളിലോ സമ്മുഖപത്രങ്ങളുടെ കക്ഷത്തിലോ ആണ്‌ കുലകളായി കാണപ്പെടുന്നത്.

തണ്ടുകൾ ചതുരാകൃതിയിലാണ്. <ref name ="book2">ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌</ref>

രാസഘടകങ്ങൾ

പുഷ്പത്തിൽ ഒരു സുഗന്ധദ്രവ്യവും ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. ഇലയിൽ ഗ്ലൂക്കോസൈഡ് ഉണ്ട്, ഇത് അണുനാശിനിയായി വർത്തിക്കുന്നു.

രസാദി ഗുണങ്ങൾ

രസം :കടു, ലവണം

ഗുണം :ഗുരു, രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

തണ്ട്, ഇല, പൂവ്, സമൂലം<ref name=" vns1"/>

ഔഷധപ്രയോഗങ്ങൾ

  • തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കുന്നു.
  • പ്രസവാനന്തരം അണുബധയൊഴിവാക്കാൻ തുമ്പയിലയിട്ട വെള്ളം തിളപ്പിച്ചു കുളിക്കുന്നത് നല്ലതാണ്‌.
  • ദ്രോണദുർവാധി തൈലത്തിലെ പ്രധാന ചേരുവയാണ്‌ തുമ്പ.
  • നേത്ര രോഗങ്ങൾക്ക് തുമ്പയില അരച്ച് അതിന്റെ നീര് കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ്.

ആഘോഷപ്രാധാന്യം

തുമ്പപ്പൂവ് ഓണാഘോഷങ്ങളുടെ പ്രധാന ചേരുവയാണ്. തുമ്പപ്പൂവില്ലാത്ത ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയകാലത്തെ നിയമം കേരളത്തിലെ ചിലയിടങ്ങളിൽ ഇന്നും തുമ്പപ്പൂവും അതിന്റെ കൊടിയും ചേർന്ന ഭാഗങ്ങൾ മാത്രമേ ഓണാഘോഷങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ. കർക്കിടമാസത്തിൽ നന്നായി വളരുന്ന തുമ്പ ഓണമാകുന്നതോടെ പൂക്കാൻ തുടങ്ങുന്നു.

അവലംബം

ഫലകം:Commonscat

<references/>

ചിത്രസഞ്ചയം

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=തുമ്പ_(ചെടി)&oldid=3699" എന്ന താളിൽനിന്നു ശേഖരിച്ചത്