Login Logout

തണ്ടാനം പുല്ല്

ഫലകം:Needs Image ഫലകം:Technical ഫലകം:Prettyurl ഫലകം:Taxobox ഒരിനം കളയാണ് തണ്ടാനം പുല്ല്. ഏകബീജപത്രികളിലെ പോയേസി സസ്യ കുടുംബത്തിൽപ്പെടുന്നു. ഇതിന്റെ ശാസ്ത്രനാമം സാക്കിയോലെപിസ് ഇന്ററെപ്റ്റ എന്നാണ്. പാനിക്കം ഇന്ററെപ്റ്റം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ചിരസ്ഥായിയായ ഓഷധിയാണിത്. വഴിയോരങ്ങളിലും ഈർപ്പമുള്ള പ്രദേശങ്ങളിലും ഇവ നന്നായി വളരും. ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലായിടങ്ങളിലും ഇവ ധാരാളമായി കാണപ്പെടുന്നു. 1.52 മീറ്ററോളം ഉയരത്തിൽ തണ്ടാനം പുല്ല് വളരും. ഇതിന്റെ നീളം കൂടിയ വേരുകൾ 20-40 സെന്റിമീറ്റർ വരെ ദൂരത്തിൽ പടർന്നു വളരുന്നു. തണ്ടിന്റെ ചുവടു ഭാഗത്തുനിന്നും വേരുകൾ പുറപ്പെടാറുണ്ട്. നീളം കൂടിയ തണ്ട് തടിച്ചതും മാർദവമുള്ളതുമാണ്. തണ്ടിന്റെ ചുവടുഭാഗത്തുള്ള പർവങ്ങൾ കുറുകിയതാണ്. മുകളിലേക്കു വരുംതോറും നീളം കൂടിയ പർവങ്ങളായിരിക്കും. ഇലകൾക്ക് 15-30 സെന്റിമീറ്റർ നീളം വരും; ചുവടുഭാഗം വീതി കൂടിയതാണ്. ഇലകൾ നേരിയതും ലംബാഗ്രത്തോടു കൂടിയതുമാണ്. പർണഛദം രേഖിതവും ജിഹ്വിക വലിപ്പം കുറഞ്ഞതുമാണ്.

തണ്ടാനം പുല്ലിന് സ്പൈക്ക് പോലെയുള്ള പാനിക്കിൾ പുഷ്പമഞ്ജരിയാണുള്ളത്. 15 മുതൽ 45 സെന്റിമീറ്റർ വരെ നീളമുള്ള പുഷ്പമഞ്ജരി സസ്യത്തിന്റെ ചുവടുഭാഗത്തു നിന്നാണ് പുറപ്പെടുന്നത്. സ്പൈക്ക്ലെറ്റുകൾ കട്ടിയുള്ളതും ഗുഛിതമായി ക്രമീകരിച്ചിരിക്കുന്നതുമാണ്. ഇവയിൽ പല സൈപക്ക്ലെറ്റുകളും അവ്യക്തവും വികലവും ആയി കാണപ്പെടാറുണ്ട്. 2-3 മില്ലിമീറ്റർ നീളമുള്ള സ്പൈക്ക്ലെറ്റുകൾക്ക് ഏതാണ്ട് അണ്ഡാകൃതിയായിരിക്കും. സ്പൈക്ക്ലെറ്റുകൾ രോമിലമാണ്. സ്പൈക്ക്ലെറ്റിന്റെ ഒന്നാമത്തെ ഗ്ലൂം(ഉമി)സ്തരിതവും അഞ്ച് സിരകൾ ഉള്ളതുമായിരിക്കും. രണ്ടാമത്തെ ഗ്ലും നീളം കൂടിയതും ഒമ്പതു സിരകളുള്ളതും സുവ്യക്തവും ആയിരിക്കും. ഒന്നാമത്തെ ലെമ്മ രോമിലമോ അരോമിലമോ കേസരങ്ങളോടു കൂടിയതോ ആയിരിക്കും. രണ്ടാമത്തെ ലെമ്മ ആദ്യത്തേതിനേക്കാൾ വലിപ്പം കൂടിയതും ദ്വിലിംഗി പുഷ്പത്തോടു കൂടിയതുമാണ്. ദ്വിലിംഗി പുഷ്പത്തിന് മൂന്ന് കേസരങ്ങളും രണ്ടായി പിരിഞ്ഞ വർത്തികയും രണ്ട് ലോഡിക്യൂളുകളും ഒരു അണ്ഡാശവുമുണ്ടായിരിക്കും. ഇതിന്റെ വിത്ത് പരന്ന് ദീർഘവൃത്താകൃതിയിലുള്ളതാണ്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub ഫലകം:Sarvavijnanakosam

"https://ml.indianmedicinalplants.info/index.php?title=തണ്ടാനം_പുല്ല്&oldid=2610" എന്ന താളിൽനിന്നു ശേഖരിച്ചത്