ചെറിയ അൽപ്പം
പശ്ചിമഘട്ട മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യമാണ് ചെറിയ അൽപ്പം. തോട്ടിയ അടിച്ചിൽ തൊട്ടിയാന എന്ന ശാസ്ത്രീയനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ആദിവാസികൾക്കിടയിലാണ് ഈ സസ്യം ചെറിയ അൽപം എന്നറിയപ്പെടുന്നത്. അടിച്ചിൽതൊട്ടി ആദിവാസി ഊരിനടുത്തു നിന്നും കണ്ടത്തിയതിനാൽ ഈ പേരിലാണ് സസ്യം അറിയപ്പെടുക. പൂയംകുട്ടി - ഇടമലയാർ വനമേഖലകളിൽ നിന്നാണ് മാല്യങ്കര എസ്.എൻ.എം. കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സി.എൻ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം ഈ സസ്യത്തെ കണ്ടെത്തിയത്. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന വെബിയ: പ്ലാന്റ് ടാക്‌സോണമി ആൻഡ് ഫൈറ്റോജിയോഗ്രാഫി, അമേരിക്കയിലെ ടെക്‌സാസിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ജേണൽ ഓഫ് ദി ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌സാസ് എന്നിവയുടെ 2014 ഡിസംബർ മാസത്തിലെ ജേണലുകളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. സസ്യം വളരെ കുറച്ച് മാത്രമേ പൂയംകുട്ടി ഇടമലയാർ വനമേഖലയിൽ നിലവിലുള്ളൂ. മഞ്ഞനിറത്തിലുള്ള സസ്യമാണിത്, ആദിവാസികൾക്കിടയിൽ പരമ്പരാഗതമായി പലതരം രോഗങ്ങൾക്കുള്ള പച്ചമരുന്നായി ഇത് ഉപയോഗിക്കുന്നു<ref>ഫലകം:Cite web</ref> <ref>ഫലകം:Cite web</ref> <ref>ഫലകം:Cite web</ref> <ref>ഫലകം:Cite web</ref>