കൊങ്ങിണി
ഈ താൾ കൊങ്ങിണി എന്ന സസ്യത്തിനെപ്പറ്റി ഉള്ളതാണ്. കൊങ്കണി എന്ന ഭാഷയെപ്പറ്റി അറിയുന്നതിനായി കൊങ്കണി എന്ന താൾ കാണുക.
ഫലകം:Taxobox സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി (ഇംഗ്ലീഷ്: Lantana). കൊങ്ങിണി ജനുസ്സിൽ ഏകദേശം 150ഓളം വർഗങ്ങൾ ഉണ്ട്. ഇവ ഇന്ത്യയിൽ എല്ലായ്യിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്. ഇവ പച്ചിലവളമായി ഉപയോഗിക്കാറുണ്ടു്
വെർബനേസി കുടുംബത്തിൽപ്പെട്ട (Verbenaceae Family) ഇവയുടെ പുഷ്പങ്ങളിൽ ധാരാളം തേൻ ഉള്ളതു കൊണ്ട് ചിത്രശലഭങ്ങൾ, വണ്ട്, തേനീച്ച എന്നീ ഷഡ്പദങ്ങളെ ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്.
ഇംഗ്ലിഷിൽ കോമൺ ലന്താന (Common Lantana) എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം Lantana camera എന്നാണ്. പക്ഷികൾ വഴിയാണ് പ്രധാനമായും ഇവയുടെ വിത്തുവിതരണം.
ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഒരു അധിനിവേശ ചെടിയായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. അല്പം തണുപ്പുകൂടിയ പ്രദേശങ്ങളിൽ ഇത് തഴച്ചുവളരുന്നു.
അപരനാമങ്ങൾ
മലയാളത്തിൽത്തന്നെ കിങ്ങിണി, കിണികിണി, കൊങ്കിണി, വേലിപ്പരത്തി (വേലിപ്പരുത്തി), അരിപ്പൂച്ചെടി, പൂച്ചെടി, വാസന്തി, സുഗന്ധി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഹിന്ദിയിൽ രായ്മുനിയാ (राईमुनिया) എന്നും മറാഠിയിൽ തൺതണി (तणतणी) എന്നും തമിഴിൽ ഉണ്ണിച്ചെടി (உன்னிச்செடி) എന്നും അറിയപ്പെടുന്നു.
കൊങ്ങിണിയുടെ പൂവ് കൊങ്ങിണിപ്പൂവ്, കിങ്ങിണിപ്പൂവ്, അരിപ്പൂവ്, അരിപ്പപ്പൂവ്, കമ്മൽപ്പൂവ്ഫലകം:അവലംബം, തേവിടിച്ചിപ്പൂവ് ഇടമിക്കി, ഇടാമിയ (കൊടുങ്ങല്ലൂർ) എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്നു.
ചിത്രശാല
- ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: ലഘുചിത്രത്തിനാവശ്യമായ ചരങ്ങൾ അസാധുവാണ്
thumb|അരിപ്പൂ
വർഗങ്ങൾ
- Lantana camara (syn. L. aculeata, L. armata) – Spanish Flag, bahô-bahô; utot-utot; koronitas; kantutay (Philippines)
- Lantana involucrata
- Lantana involucrata var. socorrensis
- Lantana lilacina Desf.
- Lantana microphylla L.
- Lantana montevidensis – Trailing Lantana, Weeping Lantana, Creeping Lantana, Small Lantana, Purple Lantana, Trailing Shrubverbena
- Lantana pastazensis
- Lantana rugosa
- Lantana rugulosa
- Lantana tiliifolia
- Lantana trifolia L.
- Lantana urticoides – Texas Lantana
- Lantana velutina Mart. & Gal. – Velvet Lantana
ബാഹ്യകണ്ണികൾ
- ഭാരതത്തിലെ പുഷ്പങ്ങൾ: കൊങ്ങിണിപ്പൂക്കൾ
- ഫ്ലിക്കർ ചിത്രധാര: കൊങ്ങിണിപ്പൂക്കൾ
- ഡേവിന്റെ ഉദ്യാനം: കൊങ്ങിണിപ്പൂക്കൾ
അടിക്കുറിപ്പുകൾ
ആധാരങ്ങൾ
- ഫലകം:Aut (2000) Fruits from America - An ethnobotanical inventory: Lantana. Retrieved 2007-NOV-17.
- ഫലകം:Aut (1996): Uncultivated plants for human nutrition in Côte d'Ivoire. In: ഫലകം:Aut: Domestication and commercialization of non-timber forest products in agroforestry systems. PDF fulltext
- ഫലകം:Aut (2007): Lantana: A friendly weed. Merinews, 2007-APR-16.
- ഫലകം:Aut (2000): Native Plants of South Texas - Velvet Lantana. Retrieved 2007-NOV-17.