Login Logout

കുരണ്ടി

ഫലകം:Prettyurl ഫലകം:For ഫലകം:Taxobox കേരളത്തിൽ അങ്ങോളമിങ്ങോളം കാണുന്ന ഒരു വള്ളിച്ചെടിയാണ് കുരണ്ടി അഥവാ കൊരണ്ടി. ഫലകം:ശാനാ. പൊൻകൊരണ്ടി, ഏകനായകം എന്നെല്ലാം പേരുകളുണ്ട്. ഇതൊരു ആയുർവേദ ഔഷധം കൂടിയാണ്. ഇവയിൽ ചെറിയ പഴങ്ങൾ ധാരാളമായി കാണപ്പെടുന്നു. ഈ പഴങ്ങൾ ഭക്ഷ്യയോഗ്യവുമാണ്. മറ്റു വൃക്ഷങ്ങളിൽ പടർന്നു പന്തലിച്ചാണ് കുരണ്ടി വളരുന്നത്. ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ഇലക്ട്രിക് ബൾബുകളുടെ ആകൃതിയാണുള്ളത്<ref>മാതൃഭൂമി/കാർഷികം</ref>. നന്നായി പഴുത്ത കായ്കൾ ചുവന്ന നിറത്തിൽ കാണപ്പെടുന്നു. ഇവയുടെ ഉള്ളിൽ മാസളമായ ഭാഗമുണ്ട്. ഇതാണ് ഭക്ഷ്യയോഗ്യമായത്. വേനൽക്കാലത്താണ് പഴങ്ങൾ കൂടുതലായി കാണപ്പെടുന്നത്. പഴങ്ങളിൽ നിന്നും ലഭിക്കുന്ന ഇവയുടെ വിത്തുകൾ പാകി മുളപ്പിച്ച് പുതിയവ വളർത്താം. നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാവുകളിലുമെല്ലാം കണ്ടുവരുന്നു. പശ്ചിമഘട്ടതദ്ദേശവാസിയാണ് ഈ വള്ളിച്ചെടി. ഈ ചെടിയുടെ വേരിൽ Salcital എന്നൊരു ഘടകം അടങ്ങിയിരിക്കുന്നു .ഈ ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു...

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=കുരണ്ടി&oldid=526" എന്ന താളിൽനിന്നു ശേഖരിച്ചത്