കുടമരം
ഫലകം:Prettyurl ഫലകം:Taxobox ആഫ്രിക്കൻ സ്വദേശിയായ ഒരു വൃക്ഷമാണ് കുടമരം, (Umbrella tree). ഫലകം:ശാനാ. 30 മീറ്ററോളം ഉയരം വയ്ക്കും. പലരാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുള്ള ഈ വൃക്ഷം 150 വർഷത്തോളം നിലനിൽക്കും. ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കാം. പെട്ടെന്നു വളരുന്ന് കുടമരം നല്ല വിറക് നൽകാറുണ്ട്. കർണാടകത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ വിത്തിൽ നിന്നും ഭക്ഷ്യയോഗ്യമായ എണ്ണ ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പലവിധത്തിലുമുള്ള ഔഷധഗുണങ്ങളുള്ള ഒരു മരമാണ് കുടമരം. അലങ്കാരവൃക്ഷമായും തണൽവൃക്ഷവുമായെല്ലാം ഈ മരം നട്ടുവളർത്തിവരുന്നു<ref>http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=1105</ref>. കാപ്പിത്തോട്ടങ്ങളിൽ തണൽവൃക്ഷമായി കേരളത്തിൽ നട്ടുവളർത്തുന്നുണ്ട്<ref>http://indiabiodiversity.org/group/indianmoths/species/show/263934</ref>. പക്ഷികളും കുരങ്ങന്മാരുമാണ് വിത്തുവിതരണം നടത്തുന്നത്. വിത്തിന് നല്ല ജീവനക്ഷമതയുണ്ട്<ref>http://www.tropical-biology.org/research/dip/species/Maesopsis%20eminii.htm</ref>. വേഗം വളരുന്നതിനാൽ നശിച്ചകാടുകളുടെ പുനർജീവനത്തിനായി നട്ടുവളർത്താൻ കഴിയും<ref>http://keys.lucidcentral.org/keys/v3/eafrinet/weeds/key/weeds/Media/Html/Maesopsis_eminii_%28Umbrella_Tree%29.htm</ref>. Charaxes lactetinctus ശലഭത്തിന്റെയും Neopolyptychus serrator നിശാശലഭത്തിന്റെയും Ceroplesis militaris വണ്ടിന്റെയും ലാർവകൾ തിന്നുന്ന ഇലകളിൽ ഒന്ന് കുടമരത്തിന്റെയാണ്.