Login Logout

കിത്തോന്നി

ഫലകം:Prettyurl ഫലകം:Taxobox

‘ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന ‘ഗ്ലോറിയോസാ സുപ്പർബ‘(Gloriosa superba) മലയാളത്തിൽ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു. വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. അതിനുശേഷം പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങൾ വളഞ്ഞ് പിരിയുകയും ചെയ്യുന്നു. ഇതിൻറെ കിഴങ്ങുകൾ നീളമുള്ളതും പെൻസിലിൻറെ വണ്ണമുള്ളതാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇതിൻറെ കിഴങ്ങുകൾ നടണം. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ പൂക്കൾ ഉണ്ടാകുന്നു. തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കിത്തോന്നി.

ലക്‌നൌവിലെ ‘നാഷണൽ ബൊട്ടാണിക് ഗാർഡനിൽ‘ ഇവയുടെ എഴുപതോളം ഇനങ്ങൾ നട്ടുവളർത്തുന്നുണ്ട്. <ref>വിഷ്ണു സ്വരൂപ് രചിച്ച “വീട്ടിനകത്തൊരു പൂന്തോട്ടം”</ref> ഈ സസ്യം മറ്റു സ്ഥലങ്ങളിൽ ഒരു കാട്ടുചെടിയായി വളരുന്നു.

ഇതര ഭാഷകളിൽ

  • സംസ്‌കൃതം = ലാങ്ഗലി, ശക്രപുഷ്പി, അഗ്നിശിഖ, ഹരിപ്രിയ
  • ഹിന്ദി = കലീഹാരി, കലിയാരി
  • ബംഗാളി = ഉലടചംഡാല
  • തമിഴ് = കലായി, കാന്തൽ
  • തെലുങ്ക് = ആദാ
  • ഇംഗ്ലീഷ്= ഗ്ലോറി ലില്ലി, ഫ്ലേം ലില്ലി, ക്രീപ്പിങ് ലില്ലി, ക്ലൈംബിങ് ലില്ലി

രൂപവിവരണം

മാവിൽ പടർന്നു കയറിയ മേന്തോന്നി പൂത്തുനിൽകുന്നു

വേലികളിലും കുറ്റിച്ചെടികളിലും പടർന്നു കയറുന്ന ഈ സസ്യം പൂവണിഞ്ഞു നിൽക്കുമ്പോൾ അതിമനോഹരമാണ്. മൂലകാണ്ഡത്തിനു‍ കലപ്പയുടെ ആകൃതിയാണ്. ഇലയ്ക്ക് 7-20 സെ.മീ നീളവും 2-5 സെ.മീ വീതിയും ഉണ്ട്. വിരിഞ്ഞ പുഷ്പത്തിന്‌ 7-9 സെ.മീറ്ററോ അതിലധികമോ വ്യാസം ഉണ്ട്. പൂമൊട്ടിൽ പച്ച കലർന്ന മഞ്ഞനിറമുള്ള ഇവ വിടരുന്ന അവസരത്തിൽ സ്വർണനിറത്തിലും പിന്നീട് രക്തവർണത്തിലും കാണപ്പെടുന്നു. ഫലം പച്ച കലർന്ന മഞ്ഞനിറത്തിലുള്ള കാപ്‌സ്യൂൾ ആൺ.

രസാദി ഗുണങ്ങൾ

രസം :കടു, തിക്തം

ഗുണം :ഗുരു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

മൂലകാണ്ഡം<ref name=" vns1"/>

ഔഷധഗുണം

ഗർഭാശയത്തെയും ഹൃദയത്തെയും വേഗത്തിൽ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. രക്തപ്രകോപകരമാൺ. അധികമായാൽ ഛർദി, അതിസാരം, ഉദരവേദന, ഹൃദയസ്തംഭനം ഇവ ഉണ്ടാകും. വിഷഹരശക്തിയുണ്ട്. പാമ്പുവിഷത്തിൻ ഔഷധമായി ഉപയോഗിച്ചുവരുന്നു. <ref>ഡോ.എസ്.നേശമണി രചിച്ച “ഔഷധ സസ്യങ്ങൾ“</ref>

അവലംബം

<references/>

ചിത്രശാല

ഫലകം:Commons category

"https://ml.indianmedicinalplants.info/index.php?title=കിത്തോന്നി&oldid=3199" എന്ന താളിൽനിന്നു ശേഖരിച്ചത്