കാരാൽ
കേരളത്തിലെ കാട്ടിലും നാട്ടിലും കാണപ്പെടുന്ന ആൽവർഗ്ഗത്തിലെ വലിയ ഒരു മരമാണ് ചേല അഥവാ കാരാൽ. ഫലകം:ശാനാ. വായവവേരുകൾ ഇല്ല. ഇല കന്നുകാലികൾക്ക് വിഷമാണ്. <ref>http://www.ephotocorp.com/lightbox/index/detail/3099/leaves,-ficus-tsjakela,-green,.html</ref>. 1100 മീറ്റർ വരെ ഉയരമുള്ള ഇലപൊഴിക്കും കാടുകളിൽ കാണപ്പെടുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും പ്രത്യേകിച്ച് പശ്ചിമഘട്ടത്തിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്നു <ref>http://www.biotik.org/india/species/f/ficutsja/ficutsja_en.html</ref>
ഉള്ളടക്കം
വിവിധ സംസ്ഥാനങ്ങളിലെ വിതരണം
മഹാരാഷ്ട്ര കർണാടക എന്നീ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിലും, കേരളത്തിലെ എല്ലാ ജില്ലകളിലും തമിഴ്നാടിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും കാരാൽ കണ്ടു വരുന്നു. മഹാരാഷ്ട്രയിൽ അഹമ്മദ് നഗർ, രത്നഗിരി, സത്താറ ജില്ല, സിന്ധുദുർഗ് ജില്ല എന്നിവിടങ്ങളിൽ ഈ മരം കണ്ടെത്തിയിട്ടുണ്ട്. കർണാടകയിലെ ചിക്കമഗലുർ, ഹാസൻ, മൈസൂർ, ഷിമോഗ, നോർത്ത് കാനറ ജില്ല എന്നിവിടങ്ങളിൽ ഇത് കാണാം. തമിഴ്നാട്ടിൽ കോയംബത്തൂർ, ധർമപുരി, കന്യാകുമാരി, നീലഗിരി ജില്ല, സേലം , തിരുനെൽ വേലി, തിരുവണ്ണാമലൈ, വെല്ലൂർ, വില്ലുപുരം എന്നിവിടങ്ങളിൽ കാരാൽ കണ്ടുവരുന്നു.<ref name=IBP1>State wise distribution details given by G. Renu, Sanjana Julias Thilakar, D. Narasimhan, Centre for Floristic Research, Department of Botany, Madras Christian College, Tambaram. Referred from India biodiversity portal http://indiabiodiversity.org/species/show/12117</ref> കേരളത്തിൽ കണ്ണൂരിലെ ഒരു കാവായ നീലിയാർ കോട്ടത്ത് ഈ ചെടി കണ്ടെത്തിയിട്ടുണ്ട്.<ref>http://hdl.handle.net/10603/4538</ref>
വിവരണം
സ്വഭാവം
25 മീറ്റർ വരെ നീളം വരുന്ന ഇലകൊഴിയും മരം
തടിയും പട്ടയും
കടും തവിട്ടു നിറമുള്ള പട്ട
ശാഖകൾ
ഉരുണ്ട, മിനുത്ത ശാഖകൾ, വെളുത്ത കറ.
ഇലകൾ
ഏകാന്തരന്യാസത്തിൽ വിന്യസിച്ചിട്ടുള്ള ലഘുപത്രങ്ങൾ.
പൂവ്
പൂഞെട്ടില്ലാത്ത സൈക്കോണിയം, ഏകലിംഗപുഷ്പം
Fruit and Seed
0.5 സെ.മീ വലിപ്പമുള്ള, പച്ച നിറത്തിൽ മിനുസമുള്ള എകീൻ ഫലം.<ref name=IBP2>Field description details given by B. R. Ramesh, N. Ayyappan, Pierre Grard, Juliana Prosperi, S. Aravajy, Jean Pierre Pascal, The Biotik Team, French Institute of Pondicherry. Referred from India biodiversity portal http://indiabiodiversity.org/species/show/12117</ref>