കാരമാവ്
ഫലകം:Taxobox ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും, ഇന്തോ- ചൈന തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലും കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണ് കാരമാവ്. ശ്രീലങ്കയാണ് സ്വദേശം. ഫലകം:ശാനാ. അവി, അവിൽ, നല്ലകാര, പെരിങ്കാര, പെരുങ്കാര, വലിയ കാര എന്നെല്ലാം അറിയപ്പെടുന്നു. 18 മീറ്ററോളം ഉയരം വയ്ക്കും<ref>http://www.biotik.org/india/species/e/elaeserr/elaeserr_en.html</ref>. ഇലകൾ വിഷത്തിനെതിരെയും വാതത്തിനും ഔഷധമാണ്<ref>http://www.ethnoleaflets.com/leaflets/jegan.htm</ref>. കായകൾ ഭക്ഷ്യയോഗ്യമാണ്. നല്ല അളവിൽ പ്രോട്ടീനും അന്നജവും അടങ്ങിയിട്ടുണ്ട്.
ഏകാന്തരന്യാസത്തിൽ വിന്യസിച്ചിട്ടുള്ള ലഘുപത്രങ്ങളുടെ അരികുകൾ ദന്തുരങ്ങളാണ്. കൊഴിയാറാകുമ്പോൾ ഇലകൾക്ക് ചുവന്ന നിറം ആകുന്നു. വെളുത്ത പൂവുകൾ. അണ്ഡാകൃതിയിലുള്ള കായകൾ പച്ചനിറത്തിൽ മിനുസമുള്ളവയാണ്. 3-4 കുരുക്കൾ കായകൾക്കുള്ളിൽ കാണാം.<ref>ഫലകം:Cite web</ref>