Login Logout

കാരപ്പൊങ്ങ്

ഫലകം:Prettyurl ഫലകം:Taxobox

കേരളത്തിൽ കാണപ്പെടുന്ന പൊങ്ങുവർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരിനം വന്മരമാണ് കാരപ്പൊങ്ങ് (ശാസ്ത്രീയനാമം: Hopea utilis). കാരക്കൊങ്ങ് എന്നും അറിയപ്പെടുന്നു. ഡിപ്റ്റെറോകാർപേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ നിത്യഹരിത വൃക്ഷം ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം വംശനാശത്തിന്റെ വക്കിലാണ്<ref name=IUCN>Ashton, P. 1998. Hopea glabra. 2006 IUCN Red List of Threatened Species. </ref> കേരളത്തിൽ തെന്മലയിലും സൈലന്റ് വാലിയിലും തമിഴ്നാട്ടിൽ തിരുനെൽവേലിയിലും കുറ്റാലത്തുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്<ref name=IUCN/>.

വിവരണം

നിത്യഹരിതവനങ്ങളിൽ വളരുന്ന കാരപ്പൊങ്ങ് അധികം ചൂടും തണുപ്പും ഉള്ള പ്രദേശങ്ങളിൽ വളരുന്നില്ല. 25 മീറ്റർ വരെ ഉയരത്തിൽ ഇവ വളരുന്നു<ref>Hopea utilis (Bedd.) Bole - DIPTEROCARPACEAE</ref>. ഇവയുടെ ഇലകൾ ഏകാന്തരമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് ഏകദേശം 11 സെന്റീമീറ്റർ നീളവും 4 സെന്റീമീറ്റർ വീതിയുമുണ്ടാകുന്നു. ദ്വിലിംഗങ്ങളായ പുഷ്പങ്ങൾ വേനലിലാണ് പൂക്കുന്നത്. പൂക്കൾക്ക് അഞ്ചു ദളങ്ങൾ ഉണ്ട്. കായ മഴക്കാലമാകുമ്പോൾ മൂപ്പെത്തുന്നു. ഇവയുടെ സ്വാഭാവിക പുനരുത്ഭവം വളരെ കുറവാണ്. ഈടും ഉറപ്പും ഉണ്ടെങ്കിലും പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ തടി കട്ടി ഉരുപ്പടിക്കായി ഉപയോഗിക്കുന്നു.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Wikispecies ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കാരപ്പൊങ്ങ്&oldid=1976" എന്ന താളിൽനിന്നു ശേഖരിച്ചത്