Login Logout

കാട്ടുപരത്തി

ഫലകം:Prettyurl ഫലകം:Taxobox കേരളത്തിൽ സാധാരണയായി വഴിയരികിൽ കാണുന്ന ഒരു കാട്ടുചെടിയാണ് കാട്ടുപരത്തി (ശാസ്ത്രീയ നാമം:Azanza lampas). ഇംഗ്ലീഷിൽ കോമൺ മാലോ (Common Mallow) എന്നറിയപ്പെടുന്നു. മാൽ‌വേസി കുടുംബത്തിൽ‌പ്പെട്ട (Malvaceae Family) ഇവയുടെ പൂക്കൾ കോളാമ്പിപ്പൂ പോലുള്ളവയാണ്. മഞ്ഞപൂക്കളുടെ ഉൾഭാഗം ചുവപ്പ് കലർന്ന തവിട്ട് നിറമാണ്. ഇവയ്ക്ക് 5 മുതൽ 7 സെ.മി വരെ വിസ്താരമുണ്ട്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് പൂക്കൾ ധാരാളമായി ഉണ്ടാകുന്നത്. കേരളത്തിലെ ആർദ്ര ഇലപൊഴിയും കാടുകളിൽ ഇവയെ ധാരാളമായി കാണാം. മുന്തിരി ഇലകളോട് ഇവയുടെ ഇലകൾക്കുള്ള സാമ്യം മൂലം ചിലപ്പോൾ ഇവയെ ഗ്രേപ്പ് ലീവ്ഡ് മാലോ (Grape Leaved Mallow) എന്നും അറിയപ്പെടാറുണ്ട്. ഇലകളിലും തണ്ടുകളിലും ചെറിയ മുള്ളുകളൂണ്ട്.<ref>http://ml.indianmedicinalplants.info/catalog/slides/Ban%20Kapas.html</ref>


അവലംബം

<references/>ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=കാട്ടുപരത്തി&oldid=3701" എന്ന താളിൽനിന്നു ശേഖരിച്ചത്