Login Logout

കാട്ടാത്ത

ഫലകം:Prettyurl ഫലകം:Taxobox ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണുന്ന ഒരു ഫലവൃക്ഷമാണ് കാട്ടാത്ത അഥവാ ചക്കക്കണ്ടൽ. ഫലകം:ശാനാ. ചീങ്കണ്ണികൾ ഇതിന്റെ ഫലം തിന്നുന്നതിനാൽ ചീങ്കണ്ണിയാപ്പിൾ എന്നും വിളിക്കറുണ്ട്.<ref name="standley">ഫലകം:Cite journal</ref> അമേരിക്കൻ തദ്ദേശവാസിയാണ്.<ref>ഫലകം:Cite web</ref> ഉപ്പുവെള്ളത്തിലും ചതുപ്പിലുമെല്ലാം വളരുന്ന ഈ മരത്തിന് വരണ്ട മണ്ണിൽ വളരാനാവില്ല.

വിവരണം

10 മുതൽ 12 മീറ്റർ വരെ വളരുന്ന ഈ മരത്തിന്റെ തടി മെലിഞ്ഞതും ചാരനിറത്തിൽ ഉള്ളതുമാണ്. ഉരുണ്ടതോ നീണ്ടുരുണ്ടതോ ആയ പഴം ആപ്പിളിന്റെയോ അതിലും കുറച്ചുകൂടിയോ വലിപ്പത്തിൽ ഉള്ളതാണ്. പച്ചനിറത്തിലോ മഞ്ഞനിറത്തിലോ തന്നെ താഴെവീഴുന്ന കായയുടെ വിത്തുകൾ ഒഴുകി പുതിയ സ്ഥലങ്ങളിൽ എത്തുന്നു. കാട്ടുപന്നിയുൾപ്പെടെ നിരവധി മൃഗങ്ങളുടെ ഭക്ഷണമാണ് ഇതിന്റെ ഫലം. രണ്ടു വർഷം കൊണ്ടു കായ്ക്കുന്ന ഈ മരത്തിന്റെ ഫലത്തിനുള്ളിൽ ഒരു സെന്റീമീറ്റർ നീളത്തിൽ മത്തങ്ങാക്കുരുപോലുള്ള നൂറിൽ കൂടുതൽ വിത്തുകളുണ്ടാവും.<ref name="Lalith Gunasekera 2009, p. 112">Lalith Gunasekera, Invasive Plants: A guide to the identification of the most invasive plants of Sri Lanka, Colombo 2009, p. 112–113.</ref>

ഉപയോഗങ്ങൾ

അന്നോന സ്പീഷിസിലുള്ള മറ്റു ഫലങ്ങളുടെ വെള്ളനിറത്തിലുള്ള ഫലാന്തർഭാഗത്തിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ പഴത്തിന്റെയുള്ളിന്റെ നിറം മഞ്ഞയോ ഓറഞ്ചോ ആണ്.<ref>Annona glabra fruit</ref> ഭക്ഷ്യയോഗ്യമാണ് കാട്ടാത്തയുടെ ഫലം. ജാം ഉണ്ടാക്കാൻ കൊള്ളാവുന്ന ഈ പഴം മാലദ്വീപിൽ ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.<ref>FAO Trees and shrubs of the Maldives</ref> നല്ല രുചിയും മണവും ഉണ്ടെങ്കിലും ഈ കുടുംബത്തിലെ മറ്റു അംഗങ്ങളായ ആത്ത, മുള്ളാത്ത, സീതപ്പഴം എന്നിവയുടെ സ്വീകാര്യത കാട്ടാത്തയ്ക്ക് ലഭിച്ചിട്ടില്ല. ഈ പഴങ്ങളുടെ മുകുളങ്ങൾ ബഡ്ഡ് ചെയ്യാൻ മുള്ളാത്ത തൈകൾ ഉപയോഗിച്ചു പരീക്ഷണം ഫ്ലോറിഡയിൽ നടത്തിയെങ്കിലും വലിയ വിജയമായിരുന്നില്ല.

2008 -ൽ നടത്തിയ ഒരു പഠനത്തിൽ ഇതിന്റെ വിത്തുകളിൽ നിന്നും കാൻസറിനെ പ്രതിരോധിക്കാനാവശ്യമായ സംയുക്തങ്ങൾ ലഭിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.<ref>ഫലകം:Cite journal</ref>

അധിനിവേശ സ്വഭാവം

കണ്ടൽക്കാടുകളിൽ വളർന്ന് അതിന്റെ വളർച്ചയെ ഞെരുക്കുന്ന കാട്ടാത്തയെ ശ്രീലങ്കയടക്കം പലയിടങ്ങളിലും ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്നു. തീരങ്ങളിലെല്ലാം മെത്ത വിരിച്ച മാതിരി ചിതറിക്കിടക്കുന്ന ഇതിന്റെ വിത്തുകൾ മറ്റു ചെടികൾ മുളയ്ക്കുന്നതിനും വളരുന്നതിനും തടസ്സം നിൽക്കുന്നു.<ref>”Pond apple (Annona glabra) weed management guide”, Department of Sustainability, Environment, Water, Population and Communities, Canberra, at http://www.environment.gov.au/biodiversity/invasive/weeds/publications/guidelines/wons/pubs/a-glabra.pdf</ref> ആത്തയെ ബഡ്ഡ് ചെയ്യാൻ ശ്രീലങ്കയിൽ കൊണ്ടുവന്ന ഈ മരം കൊളംബോയ്ക്ക് ചുറ്റുമുള്ള ചതുപ്പുകളിലെല്ലാം ഇന്ന് വ്യാപിച്ചിരിക്കുന്നു.<ref name="Lalith Gunasekera 2009, p. 112"/>

കേരളത്തിൽ

ശ്രീലങ്കയിൽ നിന്നുമാണ് കാട്ടാത്ത കേരളത്തിൽ എത്തിയതെന്നു കരുതുന്നതിനാൽ ഇതിനെ ലങ്കപ്പഴം എന്നും വിളിക്കാറുണ്ട്. കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കണ്ടൽ പ്രദേശങ്ങളിൽ കണ്ടുവരുന്നു. വിറവാലൻ ശലഭം ഈ ചെടിയുടെ ഇലയിൽ മുട്ടയിടാറുണ്ട്.<ref>കൂട് മാഗസിൻ, മെയ് 2015, താൾ 17</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കാട്ടാത്ത&oldid=2436" എന്ന താളിൽനിന്നു ശേഖരിച്ചത്