Login Logout

കാക്കിപ്പഴം

ഫലകം:Prettyurl ഫലകം:Taxobox ഡയോസ്പൈറോസ് എന്ന ജനുസിൽ ഉൾപ്പെടുന്നതും കാഴ്ച്ചയിൽ തക്കാളിയെപ്പോലെ തോന്നിക്കുന്നതും ഓറഞ്ച് നിറത്തിലുള്ള നേർത്ത തൊലിയുള്ളതും അകം നിറയെ അതിമധുരവും രുചികരവുമായ കാമ്പോടുകൂടിയതുമായ ഒരു പഴമാണ് കാക്കിപ്പഴം ഫലകം:ശാനാ. അഥവാ കാക്കപ്പനച്ചിപ്പഴം. കാക്കപ്പഴം, കാക്കത്തിന്നിപ്പനച്ചി, കാകതിന്ദുകം, തമ്പിൽപ്പഴം എന്നും ചിലയിടങ്ങളിൽ പറയുന്നു. English :Japanese persimmon <ref>http://www.itis.gov/servlet/SingleRpt/SingleRpt?search_topic=TSN&search_value=896176</ref> പെഴ്സിമെൻ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫലവർഗ്ഗച്ചെടിയാണിത്. ശാഖകളോടു കൂടിയോ ഏകകാണ്ഡമായോ കാണാവുന്ന ഒരു ഇലപോഴിയും വൃക്ഷമാണ് പെഴ്സിമെൻ. 25 അടി വരെ ഉയരത്തിൽ അതു വളരും. മിതശൈത്യവും മിതോഷ്ണവുമുള്ള മേഖലകളാണ് ഇതിന്റെ വളർച്ചക്കു പറ്റിയത്.

ചരിത്രം

ഏകദേശം 2000 വർഷങ്ങൾക്ക് മുൻപ് തന്നെ ചൈനയിൽ കാക്കിപ്പഴം കൃഷി ചെയ്തിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇപ്പോൾ ലോകമെമ്പാടും കാക്കിപ്പഴക്കൃഷി വ്യാപിച്ചിട്ടുണ്ടെങ്കിലും ചൈന ജപ്പാൻ കൊറിയ സിംഗപ്പൂർ എന്നിവിടങ്ങളിലാണ് വ്യാപകമായി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്.

ഇന്ത്യയിൽ

പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്യൻ അധിനിവേശക്കാരാണ് ഇന്ത്യയിൽ കാക്കിപ്പഴം എത്തിച്ചതെന്ന് കരുതപ്പെടുന്നു. <ref>Persimmon, fruit that feigns tomato (The Hindu)</ref>ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങളിൽ കാക്കിപ്പഴം കൃഷി ചെയ്യുന്നുണ്ട്. ജമ്മു-കശ്മീർ, തമിഴ്നാട്ടിലെ കൂനൂർ, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നു.

ചിത്രശാല

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=കാക്കിപ്പഴം&oldid=2570" എന്ന താളിൽനിന്നു ശേഖരിച്ചത്