കറുത്തവാറ്റിൽ
അക്കേഷ്യയുടെ കുടുംബത്തിൽപ്പെട്ട മുള്ളില്ലാത്ത ഒരു പ്രകാശാർത്ഥി മരമാണ് കറുത്ത വാറ്റിൽ. ഫലകം:ശാനാ. ലോകത്തിലെ ഏറ്റവും മോശം അധിനിവേശസ്പീഷിസിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. <ref>http://www.issg.org/database/species/search.asp?st=100ss </ref> ആസ്ത്രേലിയൻ വംശജനാണെങ്കിലും ലോകം മുഴുവൻ വ്യാപിച്ച ഒരു കളയാണ് ഈ സസ്യം. ചെന്നിടത്തെല്ലാം അവിടത്തെ സസ്യജാലത്തിന് നാശം വരുത്തിയിട്ടുണ്ട്. ജൈവവൈവിധ്യത്തിനും ഈ മരം ഒരു ശത്രുവാണ്. എങ്കിലും മണ്ണൊലിപ്പിനെതിരെയും മണ്ണിൽ നൈട്രജൻ ഉണ്ടാകുവാനും കറുത്ത വാറ്റിൽ സഹായിക്കുന്നുണ്ട്. കരണ്ടുതീനികളും പക്ഷികളുമാണ് പ്രധാന വിത്തുവിതരണക്കാർ. ധാരാളം ചെറുജീവികൾ ഇതിന്റെ തടിയിൽ വസിക്കാറുണ്ട്. <ref>http://asgap.org.au/APOL19/sep00-4.html </ref> ധാരാളം ടാനിൻ അടങ്ങിയിട്ടുണ്ട്, ഇതിനും വിറകിനുമായി കൃഷി ചെയ്യുന്നു.