എരുമനാക്ക്
കേരളത്തിൽ നനവാർന്ന മലകളിൽ കാണപ്പെടുന്ന ഇടത്തരം മരമാണ് എരുമനാക്ക് അഥവാ പറോത്ത് (ശാസ്ത്രീയനാമം: Ficus hispida). മോറേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന എരുമനാക്ക് അപൂർവ്വമായിഫലകം:തെളിവ് നാട്ടിൻപ്രദേശങ്ങളിലും കാണപ്പെടുന്നു. യജ്ഞങ്ങളിൽ ഇവ ഉപയോഗിക്കുന്നു. കാട്ടത്തി എന്നും അറിയപ്പെടുന്നു. കാട്ടത്തി എന്നും പാറകം എന്നും പേരുകളുണ്ട്.
പശുക്കൾക്ക് നല്ല ഇഷ്ടമുള്ള ഒരു ഇലയാണ്. മദി ലക്ഷണം കാണിക്കാത്ത പശുക്കൾക്ക് പ്രതിവിധിയായി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പിന്നെ ഗർഭശേഷം മറുപിള്ള വീഴാൻ വേണ്ടിയും ഈ ഇല തീറ്റിയ്ക്കാറുണ്ട്.
രസാദി ഗുണങ്ങൾ
രസം :കഷായം, മധുരം
ഗുണം :രൂക്ഷം, ഗുരു
വീര്യം :ഉഷ്ണം
വിപാകം :മധുരം <ref name="vns1">ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
ഔഷധയോഗ്യ ഭാഗം
ഫലം, പട്ട, വേര്. <ref name=" vns1"/>
ചിത്രശാല
അവലംബം
- ഔഷധ സസ്യങ്ങൾ-2 -ഡോ.എസ്. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്