ഉപ്പിളിയൻ
ഫലകം:Prettyurl ഫലകം:Taxobox കേരളത്തിൽ എല്ലായിടത്തും കാണുന്ന ഒരു മീറ്റർ വരെ പൊക്കം വയ്ക്കുന്ന ബഹുവർഷിയായ<ref>http://www.flowersofindia.net/catalog/slides/Violet%20Asystasia.html</ref> ഒരു കുറ്റിച്ചെടിയാണ് ഉപ്പിളിയൻ. ഫലകം:ശാനാ. നാട്ടുവൈദ്യങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ചെടി പണ്ട് ഉപ്പു ശുദ്ധീകരിക്കാൻ ഉപയോഗിച്ചിരുന്നു. മാലിന്യമുള്ള ഉപ്പ് തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇട്ട ശേഷം ഉപ്പിളിയന്റെ തണ്ട് ചതച്ച് ചേർത്ത് വീണ്ടും തിളപ്പിക്കുന്നു. കുറെക്കഴിയുമ്പോൾ മാലിന്യങ്ങളും ചെടിയുടേ ഭാഗങ്ങളും പതഞ്ഞ് മുകളിലെത്തുന്നു. ഇത് മാറ്റുമ്പോൾ ശുദ്ധമായ ഉപ്പുജലം ലഭിക്കുന്നു.