Login Logout

ഇപ്പോമിയ

ഫലകം:Prettyurl ഫലകം:Taxobox കോൺവോൾവുലേസിയേ സസ്യകുടുംബത്തിലെ ഏറ്റവും വലിയ ജീനസ്സാണ് ഇപ്പോമിയ (Ipomoea). ഏകദേശം 500 ഓളം സ്പീഷിസുകളുള്ള ഈ സസ്യജീനസ്സിൽ ഏകവർഷികളും ബഹുവർഷികളും ഉൾപ്പെടുന്നു. ഉഷ്ണമേഖലകളിലും മിതോഷ്ണമേഖലകളിലും ഇവ വളരുന്ന ഈ ജീനസ്സിൽ ചെടികളും കുറ്റിച്ചെടികളും ചെറുമരങ്ങളും ഉൾപ്പെടുന്നു, മിക്കവയും പടർന്നു പിടിക്കുന്ന വള്ളികളാണ്. ആകാശമുല്ല, അടമ്പ്, വയറവള്ളി, പാൽമുതുക്ക്, കൃഷ്ണബീജം, തിരുതാളി, നിത്യവഴുതന, വയൽച്ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ ഈ ജനുസിൽ ഉൾപ്പെടുന്നവയാണ്. ലെപിഡോപ്റ്റെറ, സ്ഫിങ്സ് നിശാശലഭങ്ങൾ, ഹമ്മിങ് ബേഡ് എന്നിവയെ ആകർഷിക്കാൻ മാത്രം നിറവും സുന്ദരവുമാണ് ഇവയുടെ പൂക്കൾ.


ഗ്രീക്കുഭാഷയിൽ "പുഴു", "കള" എന്നീ അർത്ഥങ്ങൾ വരുന്ന പദങ്ങളായ  ιπς (ips) or ιπος (ipos) ഉം "സാദൃശ്യം" എന്നർത്ഥം വരുന്ന όμοιος (homoios) എന്ന പദവും  കൂടിച്ചേർന്ന ലാറ്റിൻ രൂപമാണ് ഇപ്പോമിയ (Ipomoea) എന്ന പേര്.


ഉപയോഗങ്ങൾ

  • വളരെ മനോഹരമായ പൂക്കളുള്ളതിനാൽ അലങ്കാര സസ്യങ്ങളായി വളർത്താറുണ്ട്.
  • ഈ ജീനസ്സിലെ ചില സസ്യങ്ങൾ ഭക്ഷ്യ യോഗ്യമാണ്. ( ഉദാ., വയൽച്ചീര, മധുരക്കിഴങ്ങ്)
  • ഇപ്പോമിയ ജനുസ്സിൽ വരുന്ന ചില സ്പീഷിസുകൾ ഔഷധ സസ്യങ്ങളാണ്. അടമ്പ് എന്ന സ്പീഷിസ് സന്ധിവേദന, മൂലക്കുരു, രക്തവാദം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

സവിശേഷതകൾ

ദ്വിലിംഗ സ്വഭാവത്തോടു കൂടിയതാണ് ഇവയുടെ പൂക്കൾ. മിക്ക സ്പീഷിസുകളിലും ദളങ്ങൾ കൂടിച്ചേർന്ന് ഒരു മണിയുടെ ആകൃതിയിലുള്ള പൂക്കളാണുള്ളത്.

തിരഞ്ഞെടുത്ത സ്പീഷിസുകൾ

ഫലകം:Col-begin ഫലകം:Col-break

ഫലകം:Col-break ഫലകം:Col-2

ഫലകം:Col-end

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

"https://ml.indianmedicinalplants.info/index.php?title=ഇപ്പോമിയ&oldid=1814" എന്ന താളിൽനിന്നു ശേഖരിച്ചത്