ആറ്റിലിപ്പ
കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് ആറ്റിലിപ്പ (ശാസ്ത്രീയനാമം: Madhuca neriifolia). സപ്പോട്ടേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ശ്രീലങ്കയിലും, കാണപ്പെടുന്നു<ref>Illipe Butter Tree </ref>. 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം പ്രധാനമായും നദീതീരങ്ങളിലാണ് കണ്ടുവരുന്നത്.<ref>http://www.biotik.org/india/species/m/madhneri/madhneri_en.html</ref> ഈ മരം വംശനാശഭീഷണിയിലാണ്.<ref>http://www.iucnredlist.org/details/38017/0</ref>
വിവരണം
ഇടത്തരം വൃക്ഷമായ ആറ്റിലിപ്പ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്നു<ref name= neriifolia>Madhuca neriifolia (Moon) H.J. Lam. - SAPOTACEAE</ref>. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലാണ് ആറ്റിലിപ്പ വളരുന്നത്<ref name= neriifolia/>. ഇവയുയുടെ ഇലകൾ ഇലകൾ ഏകാന്തരമായാണ് വിന്യസിച്ചിരിക്കുന്നത്. മരത്തിൽ വെള്ളക്കറയുണ്ട്. ശൈത്യകാലത്താണ് സസ്യം പുഷ്പിക്കുന്നത്. കൂട്ടമായി കാണുന്ന പൂക്കൾക്ക് നേരിയ മഞ്ഞ നിറമാണ്. തടിയിൽ വെള്ളയും കാതലും പ്രത്യേകമായി കാണുന്നു. തടിക്ക് ഈടും ബലവുമുണ്ട്. വനത്തിൽ സ്വാഭാവികമായ പുനരുത്ഭവം നടക്കുന്നു.
മറ്റു പേരുകൾ
ആറ്റിലിപ്പ, നീരിരിപ്പ, വല്ലങ്ങി, ഇലിപ്പ, കാട്ടിലുപ്പ
അവലംബം
- World Conservation Monitoring Centre 1998. Madhuca neriifolia. 2006 IUCN Red List of Threatened Species. Downloaded on 22 August 2007.