Login Logout

ആമത്താളി

ഫലകം:Prettyurl ഫലകം:Taxobox

കേരളത്തിൽ പശ്ചിമഘട്ടത്തിലെ മലപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം ഇടത്തരം നിത്യഹരിത വൃക്ഷമാണ് ആമത്താളി (ശാസ്ത്രീയനാമം: Trema orientalis). ആമത്താളി വൃക്ഷം ഇന്ത്യയടക്കം, ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലും ഇവ കാണപ്പെടുന്നു<ref>GRIN Taxonomy for Plants</ref>. നനവാർന്ന നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള മഴക്കാടുകളിലും കണ്ടു വരുന്നു. പൊട്ടാമ, അമരാത്തി, പൊട്ടാമരം എന്ന പേരുകളിലും അറിയപ്പെടുന്നു.

വിവരണം

വളരെ പെട്ടെന്നു വളരുന്ന വൃക്ഷമാണ് അധികം ദീർഘായുസ്സില്ലാത്ത ആമത്താളി<ref>Characteristics of Dioxane Lignins Isolated at Different Ages of Nalita Wood (Trema orientalis)</ref>. വനങ്ങളിൽ ഇവ 18 മീറ്റർ വരെ ഉയരത്തിൽ വളരറുണ്ട്<ref>Trema orientalis (L.) Blume </ref>. 2 വർഷം കൊണ്ട് ഇവ 11 മീറ്റർ വരെ ഉയരം വയ്ക്കുന്നു<ref>http://nopr.niscair.res.in/bitstream/123456789/1328/1/JSIR%2066%2810%29%20%282007%29%20853-859.pdf</ref>. വരൾച്ചയും അതിശൈത്യവും താങ്ങാൻ ഇവയ്ക്ക് ശേഷിയുണ്ട്. അനുപർണ്ണങ്ങളുള്ള ഇലകൾ ഏകാന്തരമായാണ് വിന്യസിച്ചിരിക്കുന്നത്. ഏകദേശം 11 സെന്റീമീറ്റർ നീളവും 5 സെന്റീമീറ്റർ വീതിയുമുള്ള ഇലകൾ രണ്ടു നിരകളിലായാണ് കാണപ്പെടുന്നത്<ref>Common Forest Trees of Hawaii (Native and Introduced)</ref>. ഇലയുടെ സിരകൾ വ്യക്തമായി കാണുന്നു.

ജനുവരി മുതലാണ് പൂക്കാലം ആരംഭിക്കുന്നത്. ചെറിയ പൂക്കൾ വെള്ള നിറത്തിൽ കാണപ്പെടുന്നു. വേനൽക്കാലത്തോടെ ഫലങ്ങൾ മൂപ്പെത്തുന്നു. മൂത്ത കായ്ക്ക് കറുപ്പുനിറമാണുള്ളത്. കാറ്റുവഴിയും ജലത്തിലൂടെയും വിത്തുവിതരണം നടക്കുന്നു. തടിക്ക് ഈടും ബലവും കുറവായതിനാൽ തീപ്പെട്ടി, കളിപ്പാട്ട നിർമ്മാണ്ണങ്ങൾക്ക് ഉപയോഗിക്കുന്നു.

അവലംബം

ഫലകം:Reflist

ഗ്രന്ഥസൂചിക

  • Pooley, E. (1993). The Complete Field Guide to Trees of Natal, Zululand and Transkei. ISBN 0 620 17697 0.

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=ആമത്താളി&oldid=1966" എന്ന താളിൽനിന്നു ശേഖരിച്ചത്