ആടലോടകം
ആയുർവേദത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യയിനമാണ് ആടലോടകം. ഇന്ത്യയിൽ മിക്കയിടത്തും ഈ കുറ്റിച്ചെടി സുലഭമായി വളരുന്നു. അക്കാന്തേസീ കുടുംബത്തിൽ പെട്ട ആടലോടകം രണ്ടു തരമുണ്ട്.
ഉള്ളടക്കം
ചെറിയ ആടലോടകം
ശാസ്ത്രീയ നാമം Adhatoda vasica Nees . ഇതിന് ഇലയിൽ 8 ജോടി ഞരമ്പുകൾ വരെ കാണും.
വലിയ ആടലോടകം
ശാസ്ത്രീയ നാമം ആഡത്തോഡ വസിക്ക Adhatoda vascica Nees) ആണ്. ഇതിന് 14ലേറെ ജോടി ഞരമ്പുകൾ വരെ ഉണ്ടാകും.
Adhatoda Zeylanica Medik എന്നതിനേയും ആടലോടകമായി പറയുന്നു. പച്ചില വളമായി ഉപയോഗിക്കുന്നു. മഞ്ഞ ചായം ഉണ്ടാക്കുന്നതിനു് ഇല ഉപയോഗിക്കുന്നുണ്ടു്. ചില ആൽക്കലോയ‌്ഡുകളുടെ സാന്നിദ്ധ്യം ഉള്ളതുകൊണ്ട് ഫംഗസ്സും കീടങ്ങളും ആക്രമിക്കാത്തതു കൊണ്ടു പഴങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്നു<ref> Medicinal Plants- S.K.Jain, Natioanl Book Trust, India</Ref>. ഇതിന്റെ ഇലകൾക്ക് സുഖകരമല്ലാത്ത മണമുള്ളതു കാരണം മൃഗങ്ങൾ തിന്നാറില്ല. ആയതിനാൽ വേലിച്ചെടിയായും വളർത്താൻ പറ്റിയതാണു്.
ബി.സി. മൂന്നാം നൂറ്റാണ്ടിലൊ നാലാം നൂറ്റാണ്ടിലൊ എഴുതിയ അമരകോശത്തിൽ ആടലോടകത്തിന്റെ എട്ടു പര്യായങ്ങൾ പറയുന്നു.വൈദ്യമാതാവു്, സിംഹി, വാശിക, വൃഷം, ആരൂഷം, സിംഹാസ്യം, വാസക, വാജിദന്തകം<ref>ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.</ref>
രസാദി ഗുണങ്ങൾ
രസം :തിക്തം, കഷായം
ഗുണം :ലഘു, രൂക്ഷം
വീര്യം :ശീതം
വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
ഔഷധയോഗ്യ ഭാഗം
ഇല, വേര്, പൂവ്, കായ <ref name=" vns1"/>
ഔഷധഗുണം
രക്‌തസ്രാവത്തെ ശമിപ്പിക്കുന്നു. <ref>http://www.karshikakeralam.gov.in/html/kerala/chittadalodakam.html</ref>രക്തപിത്തം, പനി, ക്ഷയം, നെഞ്ചു വേദന, അതിസാരം,കാസം,ശ്വാസം എന്നിവയേയും ശമിപ്പിക്കും. കൂടാതെ, ആടലോടകത്തിൻറെ വേര് അരച്ച് നാഭിക്ക് കീഴിൽ പുരട്ടിയാൽ പ്രസവം വേഗം നടക്കും. ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും.
ചെറുചുണ്ട, കുറുന്തോട്ടി, കർക്കടക ശൃംഖി, ആടലോടകം എന്നിവ സമമെടുത്ത് 200 മി.ലി വെള്ളത്തിൽ കഷായം വെച്ച് 50 മി.ലി ആക്കി വറ്റിച്ച് 25 മി..ലി വീതം രണ്ടു നേരം തേൻ ചേർത്ത് പതിവായി കുടിച്ചാൽ ചുമ, ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ആടലോടകത്തിൽ നിന്ന് തയ്യാറാക്കുന്ന വാസിസെൻ എന്ന മരുന്ന് ഉപയോഗിക്കുന്നു. ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിക്കകയാണെങ്കിൽ കഫം ഇല്ലാതാവുകയും, തണലിൽ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേർത്ത് ചുമയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം<ref>http://kif.gov.in/ml/index.php?option=com_content&task=view&id=148&Itemid=29</ref>. ദാരുനാഗരാദി, ദശമൂലദുരാലരാദി, ത്രിഫലാദി, രാസ്നാശുണ്ഠ്യാദി, വാഗാദി, ബലജീരകാദി, ദശമൂലകടുത്രയം തുടങ്ങിയ കഷായങ്ങൾ ആടലോടക വേർ ചേർത്തുണ്ടാക്കുന്നതാണ്.1. <ref>ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.</ref>
ഇനങ്ങൾ
കേരല കാർഷിക സർവ്വകലാശാല അജഗന്ധി, വാസിക എന്നിങ്ങനെ രണ്ട് ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. <ref>http://www.old.kerala.gov.in/economic_2007/chapter4.pdf പേജ് നം.30 Aromatic & Medicinal Plants എന്ന വിഭാഗത്തിൽ നിന്നും ശേഖരിച്ച തീയതി 22-05-2013</ref> <ref>കേരള കാർഷിക സർവ്വകലാശാല സൈറ്റിൽ നിന്നും Aromatic & Medicinal Plants വിഭാഗത്തിൽ Atalodakam ശേഖരിച്ച തീയതി 22-05-2013</ref>
ചിത്രശാല
- ആടലോടകത്തിന്റെ ചിത്രങ്ങൾ
അവലംബം
<references/> ഫലകം:Commonscat
- ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5
- ഡോ. നാരായണൻ നായർ, മൃതസഞ്‌ജീവിനി.ഫലകം:Plantstub