അരിഷ്ട
ഫലകം:Prettyurl ഫലകം:Taxobox ആസ്റ്റെറേസീ (കമ്പോസിറ്റേ) കുടുംബത്തിൽപ്പെട്ട ഔഷധസസ്യമാണ് അരിഷ്ട. ഇത് ചുഴലീപാറകം എന്ന പേരിലും അറിയപ്പെടുന്നു ഇതിന്റെ ശാസ്ത്രനാമം സാന്തിയം സ്ട്രുമേറിയം (xanthium strumerium Linn.) എന്നാണ്.
വിവരണം
75 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുള്ള സസ്യം. ത്രികോണാകാരത്തിലുള്ള ഇലകൾ. ഏകദേശം 1.3 സെന്റിമീറ്റർ നീളമുള്ള ഫലം. ഒരു ഫലത്തിൽ ഒരു വിത്തുമാത്രമേ കാണൂ.
കാണപ്പെടുന്ന സ്ഥലങ്ങൾ
ഉഷ്ണമേഖലാപ്രദേശങ്ങൾ, ഗുജറാത്ത്, തമിഴ്നാട്, മറയൂർ വനങ്ങളിലെ വരണ്ട ഭാഗങ്ങൾ