Login Logout

അരളി

ഫലകം:Prettyurl ഫലകം:Taxobox

ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന്‌ എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്<ref name="ref1">ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധൻ നായർ എന്നിവരുടേ "ആരോഗ്യവിജ്ഞാനകോശം". ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ. താൾ 379-380</ref>. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളിൽ അരളിപ്പൂക്കൾ പൂജയ്ക്കും ഉപയോഗിക്കുന്നു<ref name="ref1"/>. കരവീര, അശ്വഘ്‌ന, അശ്വമാരക, ഹയമാരക പേരുകളിൽ സംസ്കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു<ref name="ref1"/>.

സവിശേഷതകൾ

ഏകദേശം 3 മീറ്റർ വരെ പൊക്കത്തിൽ അരളിച്ചെടി വളരുന്നു. തൊലിക്ക് ചാര നിറമാണ്‌. രണ്ടുവശവും കൂർത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീർഘരൂപത്തിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്‌. 5 ദളങ്ങൾ വീതമുള്ള പൂക്കൾ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്‌ക്ക് വെളുത്ത നിറത്തിൽ കറ ഉണ്ടാകുന്നു. അരളിയുടെ എല്ലാഭാഗവും വിഷമുള്ളതും ദുർഗന്ധമുള്ളതുമാണ്‌<ref name="ref1"/>. Oleandrin (Formula: C32H48O9: Molecular Weight: 576.72 g/mol), Oleandrigenin (C25H36O6: Molecular Weight: 432.557 g/mol ) എന്നീ രണ്ടു കോമ്പൗണ്ടുകൾ ആണ് ഈ ചെടിയെയും, പൂക്കളെയും വിഷമയം ആക്കുന്നത്. ഈ ചെടിയുടെ കായ അല്ലെങ്കിൽ ഇലകൾ ഒക്കെ കഴിച്ചു നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.<ref> (Saravanapavananthan, N., and J. Ganeshamoorthy. "Yellow oleander poisoning—a study of 170 cases." Forensic science international 36.3 (1988): 247-250).</ref> പശുക്കൾക്കും, ആടിനും ഒന്നും ഇതിന്റെ ഇലയോ, പൂവോ കൊടുക്കരുത്.<ref>"Toxicity in goats caused by oleander (Nerium oleander)." Research in Veterinary Science, Barbosa, R. R., J. D. Fontenele-Neto, and B. Soto-Blanco. 85.2 (2008): 279-28</ref>

ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: ലഘുചിത്രത്തിനാവശ്യമായ ചരങ്ങൾ അസാധുവാണ്
പിങ്ക് നിറമുള്ള അരളിപ്പൂക്കളുടെ ഇതളുകൾ

രസാദി ഗുണങ്ങൾ

രസം :കടു, തിക്തം, കഷായം

ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

വേരിന്മേൽ തൊലി, ഇല <ref name=" vns1"/>

ഔഷധമൂല്യം

ഫലകം:Infobox Ayurmedplants ഡെൽഹി സർവകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസർമാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവർ നടത്തിയ ഗവേഷണങ്ങളിൽ നിന്നും; വേര്‌, ഇല എന്നിവിടങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകൾ ഹൃദയപേശികളിൽ പ്രവർത്തിച്ച്;അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്<ref name="ref1"/>. കൂടാതെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോച-വികാസശേഷി വർദ്ധിപ്പിക്കുന്നതിനും ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്<ref name="ref1"/>. വളരെ ലഘുവായ മാത്രയിലാണ്‌ ഔഷധങ്ങൾ ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ വിപരീതഫലം ഉണ്ടാക്കാൻ വഴിവയ്ക്കുന്നു<ref name="ref1"/>. വിഷമുള്ളതാണ്‌ എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്‌ക്ക് കഴിക്കുന്നതിനായി ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടുന്നതിന്‌ നല്ലതാണെന്ന് ശുശ്രുതൻ വിധിക്കുന്നു<ref name="ref1"/>. നിയന്ത്രിതമാത്രയിൽ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കും, കൂടുതൽ അളവിൽ ഇവയുടെ പ്രവർത്തനം മന്ദഗതിയിലാകും. അർബുദ ചികിത്സയിൽ<ref>അമേരിക്കൻ ക്യാൻസർ സൊസൈറ്റി</ref> ചക്രദത്തിൽ വിവരിക്കുന്ന കരവീരാദി തൈലത്തിൽ അരളി ഉപയോഗിക്കുന്നു.<ref name="ReferenceA">ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.</ref>

തണ്ടും ഇലയും വളരെ വിഷമയമായ സസ്യമാണിത്. ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം.<ref name="manoramaonline">ഫലകം:Cite web</ref>

ഭാഗങ്ങൾ

വേരിന്മേൽതൊലി, ഇല

ശുദ്ധി

അരളി പശുവിൻ പാലിൽ ഡോളായന്ത്രവിധി പ്രകാരം പാകം ചെയ്താൽ ശുദ്ധിയാകും ഫലകം:തെളിവ്

അരളിയുടെ ഇളംതണ്ടിന്റെ തൊലി വെയിലത്തു വച്ച് ഉണക്കി സൂക്ഷിച്ചാൽ കുറെ നാൾ കൊണ്ടു് വിഷം ഇല്ലാതാകും.<ref name="ReferenceA"/>

ചിത്രശാല

ഇതും കൂടി കാണുക

അധികവായനയ്ക്ക്

  • Langford, Shannon D., and Paul J. Boor. "Oleander toxicity: an examination of human and animal toxic exposures." Toxicology 109.1 (1996): 1-13.
  • Haynes, Bruce E., Howard A. Bessen, and Wayne D. Wightman. "Oleander tea: herbal draught of death." Annals of emergency medicine 14.4 (1985): 350-353.
  • Shaw, D., and John Pearn. "Oleander poisoning." The Medical journal of Australia 2.5 (1979): 267-269.
  • Szabuniewicz, M; Schwartz, WL; McCrady, JD; Camp, BJ (1972). "Experimental oleander poisoning and treatment". Southwestern Veterinarian. 25 (2): 105–14
  • Saravanapavananthan, N; Ganeshamoorthy, J (1988). "Yellow oleander poisoning--a study of 170 cases". Forensic Science International. 36 (3–4): 247–50. doi:10.1016/0379-0738(88)90150-8. PMID 3350448
  • Schwartz, W. L., et al. "Toxicity of Nerium oleander in the monkey (Cebus apella)." Veterinary pathology 11.3 (1974): 259-277.
  • Siemens, L. M., et al. "The clinical, cardiac and pathophsiological effect of oleander toxicity in horse." J Vet Intern Med 9 (1995): 217.

അവലംബം

<references/>

പുറത്തേക്കുള്ള കണ്ണികൾ

ഭാരതത്തിലെ പുഷ്പങ്ങൾ: അരളി

ഫലകം:WS ഫലകം:CC

ഫലകം:Plant-stub ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=അരളി&oldid=3048" എന്ന താളിൽനിന്നു ശേഖരിച്ചത്