Login Logout

അമ്പഴം

ഫലകം:Prettyurl ഫലകം:Taxobox

അമ്പഴം, (Spondias dulcis), ഫലം, ഛേദിച്ചത്, കുരു

സ്പോണ്ടിയാസ് ജനുസ്സിൽപ്പെടുന്ന പുഷ്പിക്കുന്ന ഒരു മരമാണ് അമ്പഴം. ഫലകം:ശാനാ.25 മീറ്ററിലധികം ഉയരത്തിൽ വളരുന്ന അമ്പഴത്തിന്റെ പത്തിലേറെ ഉപവർഗ്ഗങ്ങൾ കാണുന്നുവെങ്കിലും കേരളത്തിൽ പൊതുവേ കാണുന്നത് സ്പോണ്ടിയാസ് പിന്നേറ്റ എന്നതരമാണ്. രേഖപ്പെടുത്തിയിട്ടുള്ള പതിനേഴ് ഉപവർഗ്ഗങ്ങളിൽ പത്തെണ്ണങ്ങളുടെയും സ്വദേശം ഏഷ്യയാണ്. വേപ്പിന്റെയും കൊന്നയുടെയും അമ്പഴത്തിന്റെയും ഇലകളുടെ ക്രമീകരണം ഒരേപോലെയാണ്. ഫലത്തിന് അണ്ഡാകൃതിയും, പച്ച നിറവും, പഴുത്തു കഴിഞ്ഞാൽ മഞ്ഞനിറത്തിലും കാണുന്നു. ഫലത്തിനുള്ളിൽ ഒരു കുരു മാത്രമേ ഉണ്ടാവുകയുള്ളു. അമ്പഴത്തിന്റെ ഫലമാണ്‌ അമ്പഴങ്ങ. നല്ല പുളിരസമുള്ള അമ്പഴങ്ങയുടെ കാമ്പ് കൊണ്ട് ചമ്മന്തികളും, കറികളും, അച്ചാറുകളും ഉണ്ടാക്കാം.

ഔഷധഗുണങ്ങൾ

അമ്പഴത്തിന്റെ ഇലയും, തൊലിയും, കായും പശയും ഉപയോഗിക്കാം.

  • കർണ്ണ രോഗങ്ങൾ
  • വിഷ ചികിത്സ
  • ഗൊണോറിയ
  • ഗ്രഹണി

കുറിപ്പുകൾ

സ്പോണ്ടിയാസ് മോമ്പിൻ എന്ന തരം അമ്പഴത്തിന്റെ തായ്ഭാഷയിലെ പേരായ മാക്കോക്ക് ൽ നിന്ന് രൂപംകൊണ്ടതാണ് തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് നഗരത്തിന്റെ നാമം .

അവലംബം

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=അമ്പഴം&oldid=3084" എന്ന താളിൽനിന്നു ശേഖരിച്ചത്