അണലിവേഗം
ഒരു ഔഷധസസ്യമാണ് അണലി വേഗം. ശാസ്ത്രീയ നാമം അൽസ്റ്റോണിയ വെനിനേറ്റ (Alstonia venenata).<ref name="പേര്1">http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=38-ൽ നിന്നും</ref>. ഈ ചെടി തൊടിയിലുണ്ടെങ്കിൽ പാമ്പ് അതിന്റെ അടുത്ത് വരില്ല എന്നാണ് വിശ്വാസം. പാമ്പിൻ വിഷത്തിനു ഉത്തമപ്രതിവിധിയും ആണ് ഇത് . ഈ സസ്യത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇൻഡോൾ എന്ന പദാർഥമാണ് ഇതിന്റെ പ്രത്യേകതയ്ക്കു കാരണം.<ref>http://toptropicals.com/cgi-bin/garden_catalog/cat.cgi?uid=alstonia_venenata</ref>
ഔഷധഗുണങ്ങൾ
പ്രധാനമായും പാമ്പിൻ വിഷത്തിന് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ പനി, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും ഉപയോഗിച്ചു വരുന്നു.
പേരുകൾ
- ശാസ്ത്രീയ നാമം - അൽസ്റ്റോണിയ വെനിനേറ്റ
- സംസ്കൃതം - വിഷാഗ്നി,അനാദന, അങ്കോള
- ഇംഗ്ലീഷ് - പോയിസൺ ഡെവിൾ ട്രീ
രസഗുണങ്ങൾ
ഘടന
6 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഔഷധസസ്യമാണിത്. പൂക്കൾക്ക് വെളുത്ത നിറമാണുള്ളത്.
അവലംബം
<references/>