അടമ്പ്
ഫലകം:Prettyurl ഫലകം:Taxobox ഐപ്പോമിയ പെസ്കാർപെ (ഫലകം:Lang-en) അഥവാ ഐപ്പോമീയ ബൈലോബ (ഫലകം:Lang-en) എന്ന സസ്യം. ഇംഗ്ലീഷ് പേര് : beach morning glory അഥവാ goat's foot. ഇത് നിലത്തു പടർന്ന് തറ അടഞ്ഞു കിടക്കുന്നതു കൊണ്ട് അടമ്പ് എന്ന പേര് അനുയോജ്യമാണ്. സമുദ്രതീരങ്ങളിലും നദീതീരങ്ങളിലും ധാരാളം പൂഴിമണ്ണുള്ള സ്ഥലത്ത് ഇവ തഴച്ചു വളരുന്നു. മണലിലെ ഉപ്പുരസം ഇവയെ ബാധിക്കുകയില്ല. ഇതിൻറെ ഇലകൾക്ക് ആട്ടിൻകുളമ്പിന്റെയും, പൂവിന് കോളാമ്പിയുടേയും ആകൃതിയാണുള്ളത്. പൂക്കൾ ചുവപ്പുനിറത്തോടുകൂടിയവയാണ്. കടൽത്തീരങ്ങളിൽ ഒരു മണൽ-ബന്ധക (Soil binding) സസ്യമായി ഇതിനെ ഉപയോഗിക്കാം.
വിതരണം
ലോകത്തിൽ ഏറ്റവും വ്യാപകമായി കാണുന്ന ഉപ്പുരസത്തെ അതിജീവിക്കാൻ ശേഷിയുള്ള സസ്യങ്ങളിലൊന്നാണ് അടമ്പ്. വിത്തുകൾ കടൽമാർഗ്ഗം മറ്റിടങ്ങളിലേയ്ക്ക് പോകുന്നതാണ് ഇതിനുകാരണം. കാൾ ലിനേയസ് ആണ് ഈ സസ്യത്തെ ആദ്യമായി വർഗ്ഗീകരിച്ചത്. നിലവിലുള്ള ജനുസ്സിൽ പെടുത്തിയത് റോബർട്ട് ബ്രൗൺ ആണ് (1818).
അറ്റ്ലാന്റിക് മഹാസമുദ്രം, പസിഫിക് മഹാസമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നീ സമുദ്രങ്ങളുടെ തീരങ്ങളിൽ ഇത് വ്യാപകമായി കാണപ്പെടുന്നുണ്ട്. തീരത്തെ മണൽത്തിട്ടകളിൽ കടലിലേയ്ക്കുള്ള ചരിവിലാണ് ഇവയെ കൂടുതലായി കാണപ്പെടുക. സ്പിനിഫെക്സ് എന്ന തരം പുല്ലിനോടൊപ്പം ഈ സസ്യം കാണപ്പെടാറുണ്ട്.
ഔഷധഗുണം
പ്രമേഹചികിത്സയ്ക്ക് ഇത് ഉപയോഗിക്കപ്പെട്ടുവരുന്നു. <ref name='svk'>1. സർവവിജ്ഞാനകോശം വാല്യം 1പേജ് 246; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ്, തിരുവനന്തപുരം.</ref> ബ്രസീലിൽ വീക്കത്തിനും (കോശജ്വലനം), ആമാശയസംബന്ധിയായ അസുഖങ്ങൾക്കും ചികിത്സയായി ഈ സസ്യം ഉപയോഗിക്കപ്പെടുന്നുണ്ട്.
ചിത്രശാല
ബീച്ചിലെ അടമ്പ് മലേഷ്യയിലെ കാഴ്ച്ച
- ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: ലഘുചിത്രത്തിനാവശ്യമായ ചരങ്ങൾ അസാധുവാണ്