Login Logout

കടുകരോഹിണി

ഫലകം:Taxobox ആയുർവ്വേദത്തിൽ വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കടുകുരോഹിണി അഥവാ കടുകരോഹിണി ഫലകം:ശാനാ. സംസ്കൃതത്തിൽ ഈ സസ്യത്തിന്റെ പേരുകളായ കടുരോഹിണി ,കടുകാരോഹിണി, കടുകാ, കട്വി, കുടകീ, കടുകീ, തീവ്രം, മത്സ്യപിത്താ, കടുംഭരാ, അശോകരോഹിണി, കൃഷ്ണഭേദി, ചക്രാംഗീ, ശകലാദിനി, കടുകിരമണ തുടങ്ങിയവയും കേരളത്തിലെ ആയുർവ്വേദപണ്ഡിതർ വളരെമുമ്പു മുതലേ ഉപയോഗിച്ചുപോന്നിട്ടുണ്ടു്.<ref>ഫലകം:MasterRef-AMN1977-1</ref>,<ref>ഫലകം:MasterRef-STV1923</ref> എന്നാൽ ഇവിയിൽ ചില പേരുകളിൽ അറിയപ്പെടുന്ന മറ്റു പലയിനം സസ്യങ്ങളും ധാരാളമുണ്ട് .

നേപ്പാളിലെ 2700 മീറ്ററിനും 4500 മീറ്ററിനും ഇടയ്ക്കു് ഉയരമുള്ള പർവ്വതപ്രദേശങ്ങളിലാണു് ഒരു ചിരസ്ഥായി സസ്യമായ കടുകുരോഹിണി സ്വാഭാവികപ്രകൃതിയിൽ വളരുന്നതു്. പ്രാചീനകാലം മുതലേ നേപ്പാളിലെ കർണലി മേഖലയിൽ നിന്നും മരുന്നുകമ്പോളങ്ങളിലെത്തുന്ന പ്രധാന ഔഷധസസ്യോല്പന്നങ്ങളിൽ ഒന്നാണിത്. അവിടെ ലഭ്യമായ വനവിഭവങ്ങളിൽ താരതമ്യേന ഉയർന്ന സാമ്പത്തികപ്രാധാന്യമുള്ള സസ്യമെന്ന നിലയിൽ കടുകുരോഹിണി പരിഗണിക്കപ്പെടുന്നു. ഔഷധക്കൂട്ടുകളിൽ ഇന്ത്യൻ ജൻഷ്യനു (Gentiana kurroo) പകരമായും ഇത് ഉപയോഗിക്കാറുണ്ട്<ref>"Kutki" (PDF). Kathmandu: Asia Network for Sustainable Agriculture and Bioresources. Archived from the original (PDF) on 25 February 2007. Retrieved 1 January 2014.</ref> കറുത്ത കടുകുരോഹിണി , വെളുത്ത കടുകുരോഹിണി എന്നിങ്ങനെ രണ്ടിനമുണ്ട്. വെളുത്തതിനു ഗുണം കൂടുംഫലകം:തെളിവ്

മറ്റു പേരുകൾ

  • സംസ്കൃതം: കടുരോഹിണി ,കടുകാരോഹിണി, കടുകാ, കട്വി, കുടകീ, കടുകീ, തീവ്രം, മത്സ്യപിത്താ, കടുംഭരാ, അശോകരോഹിണി, കൃഷ്ണഭേദി, ചക്രാംഗീ, ശകലാദിനി, കടുകിരമണി
  • നേപ്പാളി ഭാഷ: കുട്ട്കി, കടുക്

ഔഷധത്തിന്റെ രസവർഗ്ഗവും ചില ഉപയോഗങ്ങളും

ചരകസംഹിതയിലെ വിമാനസ്ഥാനം എട്ടാം അദ്ധ്യായത്തിൽ തിക്തകരസകാരികളുടെ വർഗ്ഗത്തിലാണു് കടുകുരോഹിണിയെ ഉൾപ്പെടുത്തിയിരിക്കുന്നതു്<ref>ഫലകം:Cite book</ref>. കരൾ രോഗങ്ങൾക്ക് നല്ലതാണ്. പ്രസവാനന്തരമുള്ള മുലപ്പാലിനു മേന്മ കൂട്ടാൻ ആയുർവ്വേദത്തിൽ നിർദ്ദേശിക്കുന്ന ‘കാടിക്കഷായത്തിൽ‘ കടുകുരോഹിണിയും ഒരു ചേരുവയാണ്. <ref>ഫലകം:Cite book</ref>

അവലംബം

ഫലകം:Reflist

"https://ml.indianmedicinalplants.info/index.php?title=കടുകരോഹിണി&oldid=3308" എന്ന താളിൽനിന്നു ശേഖരിച്ചത്