സ്വകാര്യതാളുകൾ
User menu

ഹേമന്തഹരിതം

ആയുർവേദ ഔഷധസസ്യങ്ങൾ സംരംഭത്തിൽ നിന്ന്

ഫലകം:Taxobox Indian Wintergreen എന്ന് ഇംഗ്ലീഷിൽ പേരുള്ള ഈ ചെടി തണുപ്പുകാലത്ത് മറ്റു ചെടികൾ ഇല പൊഴിക്കുമ്പോൾ ഈ ചെടി പച്ചയായി നിൽക്കും. ജിർഹാപ്, ഗന്ധപുര എന്നും ഇതിന് പേരുകളുണ്ട്.

രൂപ വിവരണം

മൂന്നു മീറ്ററോളം ഉയരം വരുന്ന കുറ്റിച്ചെടിയാണ്. അനേകം ശാഖകളോടെ വളരുന്നു. ഇലകൾ 12 സെ.മീ നീളവും 3 സെ.മീ വീതിയുമുണ്ട്. പൂക്കൾ വെള്ളനിറമോ മഞ്ഞകലർന്ന വെള്ളനിറമോ ആണ്. ദ്വിലിംഗ പുഷ്പമാണ്. ഫലങ്ങൾ മിക്കവാറും വൃത്താകൃതിയാണ്.നീളനിറമുള്ള ബാഹ്യദളങ്ങളോടു കൂടിയതാണ്.

ഔഷധോപയോഗം

ഇതിൽ നിന്നെടുക്കുന്ന തൈലം വാതഹരമാണ്. ടൂത്ത്പേസ്റ്റുകളിലും കൊതുകിനെ നശിപ്പിക്കാനുള്ള മരുന്നുകളിലും ഉപയോഗിക്കുന്നു.

രസാദിഗുണങ്ങൾ

രസം  : തിക്തം, കഷായം ഗുണം  : തീക്ഷണം, സ്നിഗ്ദ്ധം വീര്യം  : ഉഷ്ണം വിപാകം  : കടു

അവലംബം

<ref name="test1">http://www.pfaf.org/user/Plant.aspx?LatinName=Gaultheria+fragrantissima</ref> ഔഷധ സസ്യങ്ങൾ (രണ്ട് വാല്യങ്ങൾ)- ഡോ. നേശമണി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് <references/>

പുറത്തേക്കുള്ള കണ്ണികൾ

"http://ml.indianmedicinalplants.info/index.php?title=ഹേമന്തഹരിതം&oldid=936" എന്ന താളിൽനിന്നു ശേഖരിച്ചത്
  • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 12:41, 20 ഏപ്രിൽ 2017.
  • ഈ താൾ 35 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.