Login Logout

പാണൽ

ഫലകം:Prettyurl ഫലകം:Taxobox കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കുറ്റിപ്പാണൽ, കുറുംപാണൽ, പാഞ്ചി , പാണ അഥവാ പാണൽ. ഫലകം:ശാനാ.ആംഗലേയ നാമം ginberry, orangeberry എന്നിങ്ങനെയാണ്.

പലപ്പോഴും കൂട്ടമായാണ് വളരുന്നത്. ഇളയ തണ്ടിന് പച്ചനിറമാണ്. മൂക്കുമ്പോൾ തവിടുനിറമാവും. ഇല സംയുക്ത പത്രമാണ്. ഒരു മുട്ടിൽ ഒരിലയാണുള്ളത്. അടുത്ത  മുട്ടിൽ എതിർ ദിശയിലാണ് ഇലയുണ്ടാവുക. വളരെ ചെറിയപൂക്കൾ ഇലയിടുക്കിൽ കൂട്ടമായി കാണുന്നു. ഞെട്ടില്ലാത്ത വെളുത്ത പൂക്കളാണ്. രണ്ടു മീറ്റർ വരെ ഉയരം വരുന്നു. മൂന്നു മുതൽ ഏഴുവരെ സഹപത്രങ്ങളുള്ള സംയുക്ത പത്രങ്ങൾ ഏകാന്തര ക്രമത്തിലാണ്. സഹപത്രങ്ങൾക്ക്2-5 സെ.മീ വീതിയും 7-15 സെ.മീ. നീലവുമുണ്ടായിരിക്കും. പത്രകക്ഷങ്ങളിലും ശാഖാഗ്രങ്ങളിലുമാണ് പൂങ്കുലകൾ ഉണ്ടാകുന്നു. പൂക്കൾക്ക് വെള്ള നിറമാണ്. പൂക്കൾക്ക് ആന്വ്ഹു ദലങ്ങൾ കാണുന്നു. അത്ര തന്നെ വിദളങ്ങളുണ്ടാവും. ഉരുണ്ട വെളുത്ത കായകൾക്ക് പഴുക്കുംപ്പോൾ ഇളം റോസ് നിറമാകുന്നു. പഴങ്ങൾ ഭക്ഷിക്കാവുന്നവയാണ്. 

മലബാർ റാവൻ, ചുട്ടിക്കറുപ്പൻ, കൃഷ്ണശലഭം, നാരകശലഭം, നാരകക്കാളി, നാരകനീലി, പാണലുണ്ണി എന്നീശലഭങ്ങളുടെ ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.

ഔഷധ ഗുണം

വിഷം, തലവേദന, വ്രണങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നു.

പാണലിന്റെ മുകുളങ്ങൾ

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=പാണൽ&oldid=3338" എന്ന താളിൽനിന്നു ശേഖരിച്ചത്