Login Logout

ഒതളം

ഫലകം:Prettyurl

ഫലകം:Taxobox

അപ്പോസൈനേസി സസ്യകുടുംബത്തിൽ പെടുന്ന അധികം വലിപ്പമില്ലാത്ത ഒരിനം വൃക്ഷമാണ് ഒതളം. ശാസ്ത്രനാമം സെർബെറാ ഒഡോളം (Cerbera odollum). ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും മറ്റു ജലാശയ തീരങ്ങളിലും വളരുന്ന ഈ വൃക്ഷം ഇന്ത്യ, ശ്രീലങ്ക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സാധാരണ കണ്ടുവരുന്നു.<ref>http://en.wikipedia.org/wiki/Cerbera_odollam Cerbera odollam</ref>

ഒതളത്തിന്റെചിത്രീകരണം

ഒതള (ഉതള) തിന്റെ വിത്ത്, പട്ട, ഇല, കറ എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. ഇലയും പാലുപോലുള്ള കറയും ഛർദ്ദിയുണ്ടാക്കുന്നതും വിരേചകവുമാണ്. ഒതളങ്ങയിൽ നിന്നും സെറിബെറിൻ (cereberin), ഒഡോളിൻ (odollin) തുടങ്ങിയ പദാർഥങ്ങൾ വേർതിർച്ചെടുത്തിട്ടുണ്ട്. ഈ വസ്തുക്കളാണ് ഇതിലെ വിഷാംശത്തിനു നിദാനം.<ref>http://www.freerepublicasdf.blogspot.com/focus/fr/1289059/posts A plant dubbed the suicide tree</ref> മഞ്ഞ അരളിയിൽ ധാരാളമുള്ള തെവറ്റിൻ (thevetin) എന്ന വിഷവസ്തു ഒതളങ്ങയിലും ഉണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ലിനോലിയിക് അമ്ലം (16.4%), പാൽമിറ്റിക് അമ്ലം (30%) എന്നിവയും ഒതളങ്ങയിൽ അടങ്ങിയിട്ടുണ്ട്. കായ് തിന്നുമ്പോൾ തുടർച്ചയായ ഛർദിയും ശരീരത്തിനു ബലക്ഷയവും അനുഭവപ്പെടുന്നു; ചിലപ്പോൾ മരണവും സംഭവിക്കാറുണ്ട്. മീൻ പിടിക്കാനുള്ള വിഷമായും ഒതളങ്ങ ഉപയോഗിക്കുന്നു. അഭിപ്രായസ്ഥിരതയില്ലാത്തവരെ സൂചിപ്പിക്കുന്നതിന് വെള്ളത്തിൽ ഒതളങ്ങാ പോലെ എന്നൊരു ഭാഷാശൈലി പ്രചാരത്തിലുണ്ട്.<ref>http://www.ars-grin.gov/cgi-bin/npgs/html/taxon.pl?9932 Cerbera odollam Gaertn.</ref>

ഒതളത്തിലെ വിഷം

ആത്മഹത്യാവൃക്ഷം എന്നറിയപ്പെടുന്ന ഒതളം പണ്ടു ധരിച്ചുവച്ചിരുന്നതിനേക്കാൾ എത്രയോ പേർ ഇന്ത്യയിൽ മരിക്കാൻ കാരണമാവുന്നുണ്ടെന്നാണ്‌ പുതിയ അറിവ്‌. മറ്റേതൊരു സസ്യജന്യമായ വിഷത്തേക്കാൾ ഒതളങ്ങയാണ്‌ ആത്മഹത്യയ്ക്ക്‌ ഉപയോഗിക്കുന്നത്‌. കേരളത്തിലെ ആത്മഹത്യകളിൽ പത്തിലൊന്നിൽ ഒതളങ്ങയാണ്‌ കാരണക്കാരൻ, സസ്യജന്യവിഷങ്ങൾ ഉപയോഗിച്ചുള്ളവയിൽ പകുതിയോളവും. 1989-90 കാലഘട്ടത്തിൽ കേരളത്തിൽ നടന്ന 500 മരണങ്ങളിലെങ്കിലും ഒതളങ്ങ കാരണമായിട്ടുണ്ടാവുമെന്നു കരുതുന്നു.

എത്രയോ കൊലപാതങ്ങളിലും ഒതളങ്ങ ഉപയോഗിച്ചിട്ടുണ്ടാവും എന്നാണു കരുതുന്നു. സാധാരണ രീതികൾ ഉപയോഗിച്ച്‌ ഒതളവിഷം മൂലമാണോ മരണം എന്നു കണ്ടുപിടിക്കാൻ പ്രയാസമാണ്‌. ഉഗ്രശേഷിയുള്ള ദ്രാവക ക്രോമറ്റോഗ്രാഫി ഉപയോഗിച്ച്‌ പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത്‌ ശ്രദ്ധിക്കാതെപോയിരുന്ന പല മരണങ്ങളിലും ഒതളത്തിന്റെ സ്വാധീനമുണ്ടെന്നാണ്‌. പല ആത്മഹത്യകളും കൊലപാതകങ്ങളുമായിരിക്കാമെന്ന് ഒരു ഫ്രെഞ്ച്‌ പഠനം അഭിപ്രായപ്പെടുന്നു.

ഒതളത്തിന്റെ കുരുവിന്‌ കയ്പ്പുണ്ടെങ്കിലും അരച്ച്‌ മസാലചേർത്തുകഴിഞ്ഞാൽ അതു മനസ്സിലാവില്ല. ഒതളങ്ങ ഉപയോഗിച്ച്‌ ഇന്ത്യയിൽ നടക്കുന്ന കൊലപാതകങ്ങളിൽ ഇരകൾ മുക്കാലും സ്ത്രീകളാണ്‌. വിവാഹം കഴിഞ്ഞെത്തുന്ന കുടുംബങ്ങളിൽ അനുയോജ്യയല്ലെന്ന് വന്നാൽ യുവതികളായ വധുക്കളെ കൊന്നുകളയുന്നതു കൊണ്ടാണിതെന്ന് മുകളിലെ പഠനം അഭിപ്രായപ്പെടുന്നു. <ref name="ref4">http://www.newscientistasdf.blogspot.com/article/dn6701</ref>

കായ

കാലങ്ങളോളം ഒതളം ഒരു വിഷവസ്തുവായി ഉപയോഗിച്ചതിന്റെ ചരിത്രം മഡഗാസ്കറിനുണ്ട്‌. ഒരു വർഷം 3000 പേരോളം (ഒരു തലമുറയിൽ 50000 പേർ) മരിക്കാനുള്ള കാരണം ഒതളങ്ങയായിരുന്നു. സത്യം തെളിയിക്കാൻ ഒതളങ്ങ തീറ്റിക്കുമായിരുന്നു. സത്യമേ ചെയ്തുള്ളുവെങ്കിൽ ഒന്നും പറ്റാതെ രക്ഷപ്പെടും. പലപ്പോഴും സത്യം തെളിയിക്കാനുള്ള വ്യഗ്രതയിൽ പരീക്ഷണത്തിന്‌ ആൾക്കാർ സ്വന്തമായി മുന്നോട്ടുവന്നിരുന്നു. ഒറ്റത്തവണ 6000 പേർ വരെ മരിച്ച സംഭവമുണ്ടത്രേ. 1861-ൽ ഇത്‌ നിരോധിച്ചു. എന്നാലും, ഇപ്പോഴും മഡഗാസ്കറിൽ പലയിടത്തും ഇതു നിലനിൽക്കുന്നുണ്ടെന്നു വിശ്വസിക്കുന്നു.

മറ്റു കാര്യങ്ങൾ

കാൻസറിന്‌ എതിരെ ഒരു ഔഷധമാവാനുള്ള സാധ്യത ഒതളങ്ങയിൽ നടത്തിവരുന്ന ഗവേഷണങ്ങൾ നൽകുന്നുണ്ട്‌. കൂടുതൽ പഠനങ്ങൾ നടന്നുവരുന്നു. ഒരു ജൈവഇന്ധനമായും ഒതളങ്ങ പരീക്ഷിച്ചുവരുന്നു. <ref name="ref5">http://www.sciencedirectasdf.blogspot.com/science/article/pii/S0016236108004961</ref>

ഒതളത്തിന്റെ തളിര്

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=ഒതളം&oldid=1446" എന്ന താളിൽനിന്നു ശേഖരിച്ചത്